തിരുവനന്തപുരം: നവംബർ ആദ്യവാരം ചേരുന്ന സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾക്ക് മുന്നോടിയായി കോടിയേരി ബാലകൃഷ്ണെൻറ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മടങ്ങിവരവിൽ അഭ്യൂഹം ശക്തമാകുന്നു. മകൻ ബിനീഷ് കോടിയേരി കേന്ദ്ര ഏജൻസികളുടെ കേസിൽ പ്രതിയായതിന് പിന്നാലെയാണ് അർബുദ ചികിത്സയിലായിരുന്ന കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുത്തത്. ബിനീഷിന് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചതോടെയാണ് കോടിയേരിയുടെ തിരിച്ചുവരവ് സജീവ ചർച്ചയായത്. എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുമ്പ് കോടിയേരിയുടെ തിരിച്ചുവരവിന് കളമൊരുക്കുമെന്നാണ് പാർട്ടിക്കുള്ളിലും പുറത്തുമുള്ള അഭ്യൂഹം.
ചികിത്സക്കുശേഷം ആരോഗ്യം മെച്ചപ്പെട്ടതോടെ കോടിയേരി വിവിധ ജില്ലകളിലെ ജില്ല സെക്രേട്ടറിയറ്റ് യോഗങ്ങളിലടക്കം പെങ്കടുക്കുന്നുണ്ട്. എന്നാൽ, സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിയുടെ തിരിച്ചുവരുന്നതിനെക്കുറിച്ച് സി.പി.എം ഒൗദ്യോഗിക തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹത്തിെൻറ ആരോഗ്യമടക്കം ഘടകങ്ങൾ വിലയിരുത്തി ഉചിതസമയത്ത് തീരുമാനമെടുക്കുമെന്നും നേതൃത്വം വിശദീകരിക്കുന്നു. നവംബർ ആറിന് സംസ്ഥാന സെക്രേട്ടറിയറ്റും ഏഴിന് സംസ്ഥാനസമിതിയും ചേരും. ഇൗ യോഗങ്ങളിൽ വിഷയം പരിഗണനക്ക് വന്നാലും ബിനീഷിെൻറ കേസാകും നിർണായകമാകുക. ബിനീഷിന് ജാമ്യം മാത്രമാണ് ലഭിച്ചതെന്നും കേസിൽ കുറ്റമുക്തനാക്കപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷം ആക്ഷേപമുന്നയിക്കുന്നു. അത് സർക്കാറിനെയും എൽ.ഡി.എഫിനെയും എങ്ങനെ ബാധിക്കുമെന്നുകൂടി പരിഗണിച്ചാകും നേതൃത്വത്തിെൻറ തീരുമാനം. തിരിച്ചുവരാനുള്ള സന്നദ്ധത സംബന്ധിച്ച് കോടിയേരി നേതൃത്വത്തിന് സൂചനകളൊന്നും നൽകിയിട്ടില്ലെന്നും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.