െകാടുമൺ: കൊടുമണ്ണിലെ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് വിപണിയില്‍ എത്തിക്കുന്ന കൊടുമണ്‍ റൈസിന് ആവശ്യക്കാരേറുന്നു.ഗുണമേന്മയുള്ള അരി ലഭ്യമാക്കുന്നതിനായി കൃഷിവകുപ്പിെൻറ നേതൃത്വത്തില്‍ ആരംഭിച്ച കൊടുമണ്‍ റൈസ് എന്ന ബ്രാന്‍ഡ് വലിയ പ്രചാരം നേടിക്കഴിഞ്ഞു. കൊടുമണ്‍ റൈസിെൻറ എട്ടാം ബാച്ചിെൻറ ഉദ്ഘാടനം ഈ മാസം അഞ്ചിന് നടക്കും.
2019 മുതല്‍ ഇതുവരെ 250 ടണ്‍ നെല്ല് സംഭരിക്കുകയും എട്ട് പ്രാവശ്യം പ്രോസസിങ് നടത്തുകയും 92,000 കിലോ അരി വിപണിയിലെത്തിക്കുകയും ചെയ്തു. കൊടുമണ്‍ ഫാര്‍മേഴ്സ് സൊസൈറ്റി എന്ന സഹകരണസംഘം വഴിയാണ് നെല്ല് സംഭരണം നടക്കുന്നത്. കോട്ടയം ഓയില്‍ പാം ഇന്ത്യയുടെ മോഡേണ്‍ റൈസ് മില്ലില്‍നിന്ന് ശാസ്ത്രീയമായി നെല്ല് സംഭരിക്കുന്നതിെൻറയും അരിയാക്കുന്നതിനും വേണ്ട സാങ്കേതിക പരിജ്ഞാനവും വിദഗ്ധരുടെ സഹായവും നല്‍കിയാണ് ഈ സംരഭത്തിനായി താൽപര്യമുള്ള കര്‍ഷകരെ കണ്ടെത്തിയത്.
ഉത്തമ കാര്‍ഷിക മുറകള്‍ പ്രകാരം കൃഷിചെയ്യുന്ന 125 കര്‍ഷകരാണ് സംരംഭത്തിെൻറ ആദ്യ നെല്ലുൽപാദകര്‍. 2019ലാണ് 12ടണ്‍ അരിയുമായി കൊടുമണ്‍ റൈസിെൻറ ആദ്യവിപണനം ആരംഭിക്കുന്നത്. ത്രിതല പഞ്ചായത്തിെൻറ സഹായത്തോടെ കൊടുമണ്‍ റൈസിെൻറ നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപ ജില്ല സഹകരണ ബാങ്ക് വായ്പയായി അനുവദിച്ചതോടെയാണ് ഈ സംരംഭത്തിന് ആരംഭമായത്.
ഉമ, ജ്യോതി എന്നീ ഇനങ്ങളാണ് കൊടുമണ്‍ റൈസില്‍ വിപണനം നടത്തുന്നവ. 10 കിലോയുടെ ഉമ അരിക്ക് 600 രൂപയും ജ്യോതി അരിക്ക് 650 രൂപയുമാണ് വില ഈടാക്കുന്നത്. പ്രാദേശിക ഉൽപന്നം ബ്രാന്‍ഡാക്കി വില്ക്കാന് സാധിക്കുന്നതിലൂടെ കര്‍ഷകര്‍ കൊയ്തെടുത്ത നെല്ല് അളന്നുകഴിഞ്ഞാലുടന് സര്‍ക്കാര്‍ നിശ്ചയിച്ച വിലനല്‍കി സംഭരിക്കാന്‍ കഴിയുന്നുവെന്ന് ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടമാണ്. കൂടുതല്‍ തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കി പ്രദേശത്തെ ജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷണം ലഭ്യമാക്കാനാകുന്നു എന്നതും മറ്റൊരു നേട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.