കൊടുങ്ങല്ലൂർ: ബീഫ് ഫെസ്റ്റ് നടത്തിയതുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ പോലീസ ചാർജ്ജ് ചെയ്ത കേസിൽ എട്ട് പ്രദേശിക കോൺഗ്രസ് നേതാക്കളെ കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചു. 700 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ. അനുമതിയില്ലാതെ സംഘം ചേർന്നു എന്ന കുറ്റം ചുമത്തി കൊടുങ്ങല്ലൂർ എസ്.െഎ.യായിരുന്ന കെ.ജെ. ജിനേഷ് രജിസ്റ്റർ െചയ്ത കേസിലാണ് ശിക്ഷ.
ഫെസ്റ്റിന് നേതൃത്വം നൽകിയ ഡി.സി.സി മെംബർ വേണു വെണ്ണറ, കോൺഗ്രസ്മണ്ഡലം പ്രസിഡൻറ് ഡിൽഷൻ കൊട്ടേക്കാട്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് നിഷാഫ് കുര്യാപ്പിള്ളി, കോൺഗ്രസ് നേതാക്കളായ ടി.എസ്. സുദർശൻ, കെ.പി. സുനിൽ കുമാർ, നൗഷാദ്, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ റുവിൻ വിശ്വം, പ്രസീൺ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
2017 ജൂലൈ 17ന് കൊടുങ്ങല്ലൂർ വടക്കേ നടയിലാണ് കോൺഗ്രസുകാർ ബീഫും പൊറാട്ടയും വിളമ്പി ഫെസ്റ്റ് നടത്തിയത്. 9 കോൺഗ്രസുകാർക്കെതിരെയാണ് കേസ് എടുത്തത്. എട്ട് പേർക്കാണ് ശിക്ഷ. ഒരാൾ അസുഖാവസ്ഥയിലായതിനാൽ കോടതിയിൽ എത്തിയിരുന്നില്ല. കേസിനാസ്പദമായ സംഭവം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.