കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ പിടിവള്ളി തേടി മുസ്ലിം ലീഗ് നേതൃനിര. മലപ്പുറത്തെപോലെ ലീഗിന് ആധിപത്യമുള്ള കൊടുവള്ളി മണ്ഡലത്തിൽ മത്സരിക്കുകയെന്നത് എക്കാലത്തും ലീഗ് നേതാക്കളുടെ ആഗ്രഹമാണ്. അതുകൊണ്ടുതന്നെയാണ് പാർട്ടി ദേശീയ പ്രസിഡൻറായിരുന്ന ഇ. അഹമ്മദ് െതാട്ട് പി.എം. അബൂബക്കർ വരെ െകാടുവള്ളിയിൽ വന്ന് മത്സരിച്ച് ജേതാക്കളായത്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുതരംഗം ആഞ്ഞുവീശിയപ്പോൾ ജില്ലയിൽ യു.ഡി.എഫിനെ തുണച്ച പച്ചത്തുരുത്താണ് െകാടുവള്ളി. മണ്ഡലത്തിൽ 7400 ലേറെ വോട്ടുകൾക്ക് യു.ഡി.എഫാണ് മുന്നിൽ. അതുകൊണ്ടുതന്നെ ലീഗിലെ മുതിർന്ന നേതാക്കൾക്കും യുവനേതാക്കൾക്കും കൊടുവള്ളിയിലാണ് കണ്ണ്.
പ്രതിപക്ഷ ഉപനേതാവും ലീഗ് നിയമസഭാ കക്ഷിനേതാവുമായ ഡോ. എം.കെ. മുനീർ, കൊടുവള്ളിയിലെ മുൻ എം.എൽ.എ വി.എം. ഉമർ മാസ്റ്റർ, കഴിഞ്ഞ തവണ കൊടുവള്ളിയിൽ മത്സരിച്ച ലീഗ് ജില്ല ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ, യൂത്ത് ലീഗ് സീനിയർ ൈവസ് പ്രസിഡൻറ് നജീബ് കാന്തപുരം തുടങ്ങിയവരെല്ലാം ഇവിടെ സ്ഥാനാർഥിത്വത്തിന് അവസരം കാക്കുന്നവരാണ്. അതേസമയം, മണ്ഡലത്തിലെ ലീഗ് അണികളിൽ പ്രാദേശിക വാദവും ശക്തമാണ്.
കൊടുവള്ളിയിൽ യു.ഡി.എഫ് പരാജയപ്പെട്ട രണ്ടു തെരഞ്ഞെടുപ്പിലും ജയിച്ചത് ലീഗ് വിമതരായിരുന്നു. 2006ൽ അഡ്വ. പി.ടി.എ. റഹീം, 2016ൽ കാരാട്ട് റസാഖുമാണ് കൊടുവള്ളിയിൽനിന്ന് നിയമസഭയിലെത്തിയ പാർട്ടി വിമതർ. 1977 മുതൽ 2006വരെ മണ്ഡലത്തിൽപ്പെട്ട ഒരാളെയും വിജയിപ്പിക്കാൻ െകാടുവള്ളിക്കാർക്കവസരം ലഭിച്ചിരുന്നില്ല. ഇതുമൂലം പാർട്ടിയിലുയർന്ന വിഭാഗീയതയാണ് പി.ടി.എ. റഹീമിെൻറ നേതൃത്വത്തിലൊരുവിഭാഗം ഇടതുപാളയത്തിലെത്താനും ലീഗിന് രണ്ടു തെരഞ്ഞെടുപ്പുകളിൽ മണ്ഡലം നഷ്ടപ്പെടാനും ഇടയാക്കിയത്.
2006ലെ പോലെ കൊടുവള്ളിക്കായി കോൺഗ്രസ് നേതൃത്വം ഇത്തവണയും താൽപര്യം അറിയിച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെ സ്ഥാനാർഥിയാക്കാനാണ് ഒരുവിഭാഗത്തിെൻറ ശ്രമം. 2006ൽ ജില്ലയിലെ യു.ഡി.എഫിെൻറ ഉറച്ച സീറ്റെന്ന നിലക്ക് കെ. മുരളീധരൻ സ്ഥാനാർഥിയായെങ്കിലും എട്ടായിരത്തോളം വോട്ടിന് പി.ടി.എ. റഹീമിനോട് പരാജയപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.