കൊക്കയാര്‍ (മുണ്ടക്കയം): കണ്മുന്നില്നിന്ന് തെൻറ ഭാര്യ ആന്‍സിയെ (49) മലവെള്ളം കൊണ്ടുപോയത് നോക്കിനിൽക്കേണ്ടിവന്ന സാബുവിന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല, മൂന്നു പതിറ്റാണ്ടുമുമ്പ് തന്നോടൊപ്പം ചേംപ്ലാനി കുടുംബത്തിലേക്ക് കൈപിടിച്ചുകയറിയ ആന്‍സി ഇനി ഇല്ലെന്ന്. ''അവള് എെൻറ കണ്മുന്നിലൂടെയാ പോയത്. സഹിക്കാന്‍ പറ്റുന്നില്ല. കൊടികുത്തിയാർ നിറഞ്ഞൊഴുകാറുണ്ട്. പക്ഷെ ഇതുപോലെ...'' സാബുവിെൻറ വാക്കുകള്‍ പാതിയില്‍ മുറിഞ്ഞു.
വെള്ളം നിറെഞ്ഞാഴുകിയപ്പോള് തറയിലിരുന്ന പാത്രങ്ങളൊക്കെ അവള് കട്ടിലിനുമുകളിലേക്ക് കയറ്റിെവച്ചു. ''എന്തായാലും കട്ടിലിനു മുകളിലേക്ക് വെള്ളമെത്തില്ലെന്നാ കരുതിയത്. ഇതിനിടയില്‍ മാതാപിതാക്കളെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അവരെ കരക്കെത്തിച്ചു. എന്നോടൊപ്പം ഇറങ്ങാന്‍ അവള് ശ്രമം നടത്തി. ഇതിനിടെ കൊടികുത്തിയാര്‍ കലിതുള്ളി എത്തിയിരുന്നു. വീടിനുമുകളിലൂടെ വെള്ളം പാഞ്ഞെത്തി. അവള് ജനല്‍കമ്പിയില്‍ പിടിച്ചുനില്‍ക്കുന്നത് എനിക്ക് പുറത്തുനിന്ന് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.
kokkayar പ്രിയപ്പെട്ടവള്‍ പ്രാണനായി അലമുറയിട്ടത് വെള്ളത്തിെൻറ ശക്തിയില്‍ പുറത്തുവന്നില്ല. വീടിെൻറ പിന്‍വശം തകര്‍ത്ത് വെള്ളം കയറി ഒഴുകിയപ്പോള്‍ അവളും ഒപ്പം പോയി. ജീവനോ പോയി, ആ ശരീരമെങ്കിലും ദൈവം ഞങ്ങള്‍ക്കു തന്നിരുന്നെങ്കില്‍...'' സാബുവിെൻറ വാക്കുകളിലെ കണ്ണീരിെൻറ നനവ് മക്കളായ എബിയിലേക്കും അമ്മുവിലേക്കും പകർന്നു. ആശ്വസിപ്പിക്കാനാവാതെ കണ്ടുനിന്നവരും ആ ദുഃഖത്തിനൊപ്പം ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.