തൊടുപുഴ: ഉരുൾപൊട്ടലുണ്ടായ കൊക്കയാർ വാസയോഗ്യമല്ലെന്ന് ഇടുക്കി ജില്ല കലക്ടർ ഷീബാ ജോർജ്. കൊക്കയാറിൽ ഇനി ആളുകളെ താമസിപ്പിക്കാനാവില്ലെന്നും മാറ്റിപ്പാർപ്പിക്കേണ്ടവരുടെ കണക്കെടുത്തെന്നും കലക്ടർ അറിയിച്ചു.
'പ്രദേശത്ത് ഇനിയൊരു പുനരിധിവാസം സാധ്യമാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. 17 ഭാഗങ്ങളിൽ ചെറുതും വലുതുമായ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. അവിടെ ഇനി താമസം സുരക്ഷിതമല്ല. നാട്ടുകാരുടെ പുനരധിവാസത്തിനായി കൊക്കയാർ പഞ്ചായത്ത് അധികൃതരോട് സ്ഥലം കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി പ്രത്യേക പദ്ധതി തയാറാക്കും.
കൃഷി നാശം കൂടാതെ 78 കോടിയുടെ നാശനഷ്ടമാണ് ഇടുക്കി ജില്ലയിൽ ഉണ്ടായിട്ടുള്ളതെന്നാണ് പ്രാഥമിക കണക്ക്. കൂടുതൽ കണക്കെടുപ്പ് നടക്കുകയാണ്. 129 വീടുകൾ പൂർണമായും അതിലധികം വീടുകൾ ഭാഗികമായും തകർന്നു.
ജലനിരപ്പ് ഉയരുന്നതിനാൽ മുല്ലപ്പെരിയാർ ഡാമിൻറെ പരിസരത്ത് രണ്ട് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഉണ്ടായാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. ഇതിനായി ക്യാമ്പുകൾ ഒരുക്കേണ്ട സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട് -കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.