കോലിയക്കോട് നാരായണന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: ലോ അക്കാദമി സ്​ഥാപകനും ഡയറക്ടറുമായ കോലിയക്കോട് നാരായണന്‍ നായര്‍ (ഡോ. എൻ നാരായണൻ നായർ-92) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന്​ ചികിത്സയിലായിരുന്നു.

കേരളത്തിന്‍റെ നിയമപഠന മേഖലയില്‍ ത​േന്‍റതായ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകനും നിയമവിദഗ്ധനുമായിരുന്നു അദ്ദേഹം. കേരള സര്‍വ്വകലാശാലയില്‍ നിന്ന് ആദ്യമായി നിയമത്തില്‍ പിഎച്ച്‌.ഡി ലഭിച്ചയാളാണ്. ബാര്‍ കൗണ്‍സില്‍ അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുന്‍ ഐഎഎഎസ് ഉദ്യോഗസ്ഥ പൊന്നമ്മയാണ് ഭാര്യ. മക്കൾ: രാജ് നാരായണന്‍, ലക്ഷ്മി നായര്‍ (ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പലും ടെലിവിഷൻ അവതാരകയും), നാഗരാജ് നാരായണന്‍ (കേരള ഹൈകോടതി മുതിര്‍ന്ന അഭിഭാഷകന്‍). സി.പി.എം നേതാവും സഹകരണ ബാങ്ക് സംസ്ഥാന പ്രസിഡന്‍റുമായ കോലിയക്കോട് കൃഷ്ണൻ നായർ സഹോദരനാണ്.

മുഖ്യമന്ത്രി അനുശോചിച്ചു

കോലിയക്കോട് നാരായണന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളത്തിന്‍റെ നിയമപഠന മേഖലയില്‍ ത​േന്‍റതായ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണന്‍ നായര്‍. ജീവിതകാലം മുഴുവന്‍ നിയമ പഠനത്തിന്‍റെ പുരോഗതിക്കും അത് കൂടുതല്‍ ജനകീയമാക്കുന്നതിനും അദ്ദേഹം പ്രയത്നിച്ചു.

സാമൂഹിക പ്രശ്നങ്ങളില്‍ നാരായണന്‍ നായര്‍ സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം കേരളത്തിന്‍റെ നിയമ പഠന മേഖലക്ക് വലിയ നഷ്​ടമാണ്. അടുത്ത സുഹൃത്തായ നാരായണന്‍ നായരുടെ വിയോഗം വ്യക്തിപരമായ നഷ്​ടം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Koliakode N Narayanan Nair Passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.