കൊല്ലം ബൈപ്പാസ്​ ഉദ്​ഘാടനം: കൂവിയവർക്ക്​ മുഖ്യമന്ത്രിയുടെ ശാസന

കൊല്ലം: ആശ്രാമം മൈതാനത്ത്​ നടന്ന കൊല്ലം ബൈപ്പാസ്​ ഉദ്​ഘാടന ചടങ്ങിൽ ത​​​​െൻറ പ്രസംഗത്തിനിടെ സദസ്സിൽ നിന്ന ് കൂവുകയും ശരണം വിളിക്കുകയും ചെയ്​തവർക്ക്​ നേരെ മുഖ്യമന്ത്രി പിണറായി വിജയ​​​​െൻറ രോഷപ്രകടനം. ബഹളം വെച്ചവർക് ക്​ താക്കീത്​ നൽകിക്കൊണ്ട്​ അദ്ദേഹം പ്രസംഗം തുടരുകയായിരുന്നു.

‘വെ​റു​തേ ശ​ബ്​​ദം ഉ​ണ്ടാ​ക്കാ​നാ​യി കു ​റേ ആ​ളു​ക​ളു​ണ്ടെ​ന്ന് തോ​ന്നു​ന്നു. ശ​ബ്​​ദ​മു​ണ്ടാ​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ഒ​രു യോ​ഗ​ത്തി​ ന് അ​തി​േ​ൻ​റ​താ​യ അ​ച്ച​ട​ക്കം പാ​ലി​ക്ക​ണം. എ​ന്തും കാ​ണി​ക്കാ​നു​ള്ള വേ​ദി​യാ​ണ് ഈ ​യോ​ഗ​മെ​ന്ന് ക​രു​ത ​രു​ത്’ ബൈ​പാ​സ്​ ഉ​ദ്​​ഘാ​ട​ന​ത്തി​നി​ടെ, അ​ധ്യ​ക്ഷ പ്ര​സം​ഗ​സ​മ​യ​ത്ത്​ ശ​ര​ണം വി​ളി​ച്ച​വ​ർ​ക്ക്​ മു​ഖ ്യ​​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​െൻറ പ​ര​സ്യ​ശ​കാ​രം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യെ വേ​ദി​യി​ലി ​രു​ത്തി​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ടു​ത്ത വാ​ക്കു​ക​ൾ. കൊ​ല്ലം ​ൈബ​പാ​സി​​​െൻറ ഉ​ദ്​​ഘാ​ട​ന ​വേ​ദി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ സ്വാ​ഗ​തം ആ​ശം​സി​ച്ച്​ മ​ന്ത്രി ജി. ​സു​ധാ​ക​ര​​ൻ പ്ര​സം​ഗി​ച്ച​പ്പോ​ൾ​ത​ന്നെ കാ​ണി​ക​ളി​ൽ ചി​ല​ർ കൂ​ക്കി​വി​ളി​യും ശ​ര​ണം​വി​ളി​യും തു​ട​ങ്ങി​യി​രു​ന്നു. കൂ​ക്കി​വി​ളി​ക​ൾ ഗൗ​നി​ക്കാ​തെ മ​ന്ത്രി സു​ധാ​ക​ര​ൻ സ്വാ​ഗ​ത​പ്ര​സം​ഗം പൂ​ർ​ത്തീ​ക​രി​ച്ചു. തു​ട​ർ​ന്ന്​ മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​പ്ര​സം​ഗം ആ​രം​ഭി​ച്ച​പ്പോ​ഴും ഇ​ത്​ ആ​വ​ർ​ത്തി​ച്ചു.

തു​ട​ക്ക​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഇ​ത്​ അ​വ​ഗ​ണി​ച്ചെ​ങ്കി​ലും ബ​ഹ​ളം വ​ർ​ധി​ച്ച​തോ​ടെ അ​ദ്ദേ​ഹം ക്ഷു​ഭി​ത​നാ​യി. ക​ടു​ത്ത സ്വ​ര​ത്തി​ൽ ശ​കാ​രി​ച്ച​തോ​ടെ ബ​ഹ​ള​ക്കാ​ർ അ​ട​ങ്ങി. തു​ട​ർ​ന്ന്​ അ​ദ്ദേ​ഹം പ്ര​സം​ഗം പൂ​ർ​ത്തീ​ക​രി​ച്ചു. യോ​ഗ​ത്തി​​​െൻറ തു​ട​ക്ക​ത്തി​ൽ മ​ന്ത്രി സു​ധാ​ക​ര​നെ സ്ക്രീ​നി​ൽ കാ​ണി​ച്ച​പ്പോ​ഴും അ​ദ്ദേ​ഹം പി​ന്നീ​ട്​ സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തു​മ്പോ​ഴും കൂ​ക്കി​വി​ളി​ക​ൾ ഉ​യ​ർ​ന്നു. മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗ​ത്തി​നി​ടെ സു​ധാ​ക​ര​​​െൻറ പേ​ര് പ​റ​യു​മ്പോ​ഴും ഇ​തേ അ​നു​ഭ​വ​മാ​യി​രു​ന്നു.

എൽ.ഡി.എഫ്​ സർക്കാർ അധികാരത്തിലേറിയ സമയം പ്രധാനമന്ത്രിയെ കാണാൻ ചെന്നപ്പോൾ ഗെയിൽ പൈപ്പ്​ലൈൻ പദ്ധതി ശരിയാംവിധം നടപ്പിലാക്കാത്തതിനെ കുറിച്ച്​ പറഞ്ഞിരുന്നു. അടുത്ത തവണ കാണുമ്പോൾ അതിനു മാറ്റം വരുമെന്ന്​ താൻ ഉറപ്പ്​ നൽകിയതാണ്​. ആ വാക്ക്​ പാലിക്കപ്പെട്ടുവെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

നടക്കില്ലെന്നു കരുതിയ ഗെയിൽ പൈപ്പ്​ലൈൻ യാഥാർത്ഥ്യമാവുന്നു. പ്രളയം വന്നിരുന്നില്ലെങ്കിൽ ഇപ്പോൾ അത്​ ഉദ്​ഘാടനം ചെയ്​തു​ കഴിയുമായിരുന്നു. ദേശീയ പാതാ വികസനവും ബൈപ്പാസ്​ പോലുള്ള കാര്യങ്ങളും നാടി​​​​െൻറ വികസനത്തിന്​ ഒഴിച്ചുകൂടാത്തതാണ്​ എന്ന കാഴ്​ചപ്പാടോടെ നടപ്പാക്കാനാണ്​ സർക്കാർ നടപടി സ്വീകരിച്ചത്​. സംസ്​ഥാനത്തി​​​​െൻറ വികസനം ഒഴിച്ചുകൂടാത്താണ്​. ഇപ്പോൾ അനുഭവിക്കുന്ന യാത്രാകുരുക്കിന്​ പരിഹാരമാവണമെങ്കിൽ റോഡി​​​​െൻറ സൗകര്യം വർധിക്കണം. ഇക്കാര്യത്തിൽ അങ്ങേയറ്റം മുൻഗണന കൊടുത്തുകൊണ്ടാണ്​ സർക്കാർ മുന്നോട്ടു
പോകുന്നതെന്ന്​ അദ്ദേഹം വ്യക്തമാക്കി​.

മലയോര ഹൈവേക്കും തീരദേശ ഹൈവേക്കും കിഫ്​ബിയിലൂടെ പണം വകയിരുത്തിക്കഴിഞ്ഞു. ഇതോടൊപ്പം കോവളം മുതൽ ബേക്കൽ വഴിയുള്ള ജലപാത 2020 ആകുമ്പോഴേക്ക്​ പൂർണതയിലെത്തിക്കാനാണ്​ സർക്കാർ ശ്രമിക്കുന്നത്​. കേരളത്തിൽ ഒന്നും നടക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ വിമർശനം തീർത്തും മാറ്റിമറിക്കാൻ സംസ്​ഥാന സർക്കാറിന്​ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

മോദിക്ക് ജയ് വിളി; പിണറായിക്കെതിരെ ശരണം വിളി
കൊ​ല്ലം: ബൈ​പാ​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ സ​ദ​സ്സി​ൽ ചി​ല​ർ ജ​യ്​ വി​ളി​ച്ച്​ സ്വീ​ക​രി​ച്ച​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ശ​ര​ണം വി​ളി​ച്ച്​ പ്ര​തി​ഷേ​ധം. മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്ത​വേ സ​ദ​സ്സി​ൽ​നി​ന്ന്​ കൂ​ക്കി​വി​ളി​ക​ളും ഉ​യ​ർ​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ ചി​ല​ർ ശ​ര​ണം വി​ളി​ച്ച​ത്. ഇ​ത്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ​കാ​ര​ത്തി​നും കാ​ര​ണ​മാ​യി. എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളെ​ ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ്​ സ്വീ​ക​രി​ച്ച​ത്.

ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്​​ ന​ട​ന്ന ആ​ശ്രാ​മം മൈ​താ​ന​ത്തേ​ക്ക് ഉ​ച്ച​മു​ത​ൽ കാ​ണി​ക​ൾ എ​ത്തി. നാ​ലാ​യി​രം​പേ​ർ​ക്ക്​ ഇ​രി​ക്കാ​വു​ന്ന താ​ൽ​ക്കാ​ലി​ക പ​ന്ത​ൽ ച​ട​ങ്ങ്​ തു​ട​ങ്ങു​േ​മ്പാ​ഴേ​ക്കും നി​റ​ഞ്ഞു. ക​ന​ത്ത​സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വൈ​കീ​ട്ട് 4.40ന് ​പ്ര​ധാ​ന​മ​ന്ത്രി​യെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഹെ​ലി​കോ​പ്ട​റി​​​െൻറ ശ​ബ്​​ദം കേ​ട്ട​തോ​ടെ കാ​ണി​ക​ളി​ൽ ചി​ല​ർ ഹ​ർ​ഷാ​ര​വം മു​ഴ​ക്കി.​ ചി​ല​ർ പ​ന്ത​ലി​ന്​ പു​റ​ത്തെ​ത്തി ജ​യ്​ വി​ളി​ച്ചു. മൈ​താ​ന​ത്ത്​ ജ​ന​പ്ര​തി​നി​ധി​ക​ളും മേ​യ​റും ചേ​ർ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന്​ ഗ​വ​ർ​ണ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കു​മൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി വേ​ദി​യി​ലെ​ത്തി​യ​തോ​ടെ ക​ര​ഘോ​ഷ​വും ജ​യ് വി​ളി​ക​ളും ഉ​ച്ച​ത്തി​ലാ​യി. ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വം കേ​ര​ള​ത്തി​​​െൻറ പ്ര​തീ​ക​മാ​യ ചു​ണ്ട​ൻ വ​ള്ള​ത്തി​​​െൻറ ശി​ൽ​പ​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തി​ട​മ്പേ​റ്റി​യ ഗ​ജ​വീ​ര​​​െൻറ ശി​ൽ​പ​വും ന​ൽ​കി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ വേ​ദി​യി​ൽ സ്വീ​ക​രി​ച്ച​ത്. ഇ​രു​വ​രും ഷാ​ൾ അ​ണി​യി​ച്ചു.

Tags:    
News Summary - kollam bypass inauguration function; chief minister shouted against croud -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.