കൊ​ല്ലം കലക്ടറേറ്റ്​ ബോംബ്​ സ്​ഫോടന കേസ്; മൂന്ന് പ്രതികൾക്കും ജീവപര്യന്തം

കൊ​ല്ലം: ക​ല​ക്ട​റേ​റ്റ്​ ബോം​ബ്​ സ്​​ഫോ​ട​ന കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്ന്​ ക​ണ്ടെ​ത്തി​യ ​മൂ​ന്ന്​ പ്ര​തി​കളെയും ജീവപര്യന്തം തടവിന് കോ​ട​തി ശിക്ഷിച്ചു. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ബേ​സ്​ മൂ​വ്​​മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ക​രാ​യ ത​മി​ഴ്​​നാ​ട്​ മ​ധു​ര സ്വ​ദേ​ശി​ക​ൾ അ​ബ്ബാ​സ്​ അ​ലി (31), ഷം​സൂ​ൺ ക​രീം​രാ​ജ (33), ദാ​വൂ​ദ്​ സു​ലൈ​മാ​ൻ (27) എ​ന്നി​വരെയാണ് ശിക്ഷിച്ചത്. പ്രതികൾ 30,000 രൂപ വീതം പിഴയും അടക്കണം. ഐ.​പി.​സി 307, 324, 427, 120 ബി, ​സ്​​ഫോ​ട​ക വ​സ്തു നി​യ​മം, പൊ​തു​മു​ത​ൽ ന​ശീ​ക​ര​ണ ത​ട​യ​ൽ നി​യ​മം, യു.​എ.​പി.​എ 16ബി, 18, 20 ​എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ മൂ​ന്ന്​ പ്ര​തി​ക​ളും ചെ​യ്ത​താ​യി​ കോ​ട​തി ക​ണ്ടെ​ത്തി​യിരുന്നു. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കേസിൽ നാലാം പ്രതി ഷംസുദ്ദീനെ കോടതി വെറുതെ വിട്ടിരുന്നു. അഞ്ചാംപ്രതി മുഹമ്മദ്‌ അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു.

2016 ജൂ​ൺ 15നാ​യി​രു​ന്നു ക​ല​ക്​​ട​റേ​റ്റ്​ വ​ള​പ്പി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ൽ വ​കു​പ്പി​ന്റെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ജീ​പ്പി​ൽ പ്ര​തി​ക​ൾ ബോം​ബ് വെ​ച്ച​ത്. സം​ഭ​വ​ത്തി​ന്​ ഒ​രാ​ഴ്ച മു​മ്പ് ക​രിം​രാ​ജ എ​ത്തി ക​ല​ക്ട​റേ​റ്റി​ന്റെ​യും കോ​ട​തി​യു​ടെ​യും ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും പ​ക​ർ​ത്തി​യി​രു​ന്നു. സ്​​ഫോ​ട​നം ന​ട​ന്ന ദി​വ​സം രാ​വി​ലെ തെ​ങ്കാ​ശി​യി​ൽ​നി​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ക​രിം​രാ​ജ ബോം​ബു​മാ​യി കൊ​ല്ല​ത്തെ​ത്തി. ഇ​യാ​ൾ ത​നി​ച്ചാ​ണ് ജീ​പ്പി​ൽ ബോം​ബ് വെ​ച്ച​തെ​ന്നാ​ണ്​ പൊ​ലീ​സ്​ റി​പ്പോ​ർ​ട്ട്. കേ​ര​ള പൊ​ലീ​സ്​ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ആന്ധ്രയിലെ സ്​​ഫോ​ട​ന​ക്കേ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ എ​ൻ.​ഐ.​എ സം​ഘം പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്​​ഫോ​ട​ക വ​സ്തു ജീ​പ്പി​ൽ വെ​ച്ച ശ​ഷം ക​രിം​രാ​ജ തി​രി​കെ ബ​സ്​​സ്റ്റാ​ൻ​ഡി​ലേ​ക്ക് യാ​ത്ര ചെ​യ്ത ഓ​ട്ടോ​യു​ടെ ഡ്രൈ​വ​ർ, സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ, ഈ ​സ​മ​യം ക​ല​ക്ട​റേ​റ്റ് വ​ള​പ്പി​ലു​ണ്ടാ​യി​രു​ന്ന​വ​ർ, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രാ​ണ് കേ​സി​ലെ സാ​ക്ഷി​ക​ൾ.

യു.​എ.​പി.​എ വ​കു​പ്പ്​ പ്ര​കാ​രം കു​റ്റ​ക്കാ​രെ​ന്ന്​ തെ​ളി​ഞ്ഞ കേ​സി​ൽ പ​ര​മാ​വ​ധി ശി​ക്ഷ​യാ​യി ജീ​വ​പ​ര്യ​ന്തം ന​ൽ​ക​ണ​മെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. ആ​ർ. സേ​തു​നാ​ഥ്​ വാ​ദി​ച്ചിരുന്നു. ഇ​സ്ര​ത് ജ​ഹാ​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ലു​ള്ള പ്ര​തി​ഷേ​ധ​ത്തി​ൽ കൊ​ല്ലം കോ​ട​തി വ​ള​പ്പി​ൽ 2016 ജൂ​ൺ 15ന്​ ​ഉ​ഗ്ര​സ്ഫോ​ട​ക ശേ​ഷി​യു​ള്ള ബോം​ബ് സ്ഥാ​പി​ച്ച പ്ര​തി​ക​ളു​ടെ കോ​ട​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള പ​രാ​മ​ർ​ശം, ബേ​സ്​ മൂ​വ്മെ​ന്‍റ്​ സം​ഘ​ട​ന അ​ൽ ഖ്വ​യ്ദ​യു​ടെ ഭാ​ഗ​മാ​ണെ​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ, കൂ​ടു​ത​ൽ അ​ക്ര​മ​ങ്ങ​ൾ ന​ട​ക്കും എ​ന്ന്​ പ്ര​തി​ക​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ എ​ന്നീ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, 307ാം വ​കു​പ്പ്​ പ്ര​കാ​രം മ​ര​ണ​കാ​ര​ണ​മാ​യ കു​റ്റ​കൃ​ത്യ​മ​ല്ലാ​ത്ത​തി​നാ​ൽ പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​ക​രു​തെ​ന്നും ഏ​റ്റ​വും കു​റ​ഞ്ഞ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും പ്ര​തി​ഭാ​ഗ​ത്തി​ന്​ വേ​ണ്ടി അ​ഡ്വ. ഷാ​ന​വാ​സ്​ വാ​ദി​ച്ചു.

വ​ലി​യ തോ​തി​ൽ നാ​ശ​ന​ഷ്ട​മോ ആ​ളു​ക​ൾ​ക്ക്​ അ​ത്യാ​ഹി​ത​മോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന​ത്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ പ്ര​തി​ഭാ​ഗം വാ​ദം ഉ​ന്ന​യി​ച്ച​പ്പോ​ൾ അ​ത്ത​ര​ത്തി​ൽ നാ​ശ​ന​ഷ്ട​ത്തി​ന്‍റെ തോ​ത്​ വ​ച്ച്​ ബോം​ബ്​ സ്​​ഫോ​ട​നം പോ​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ള​ക്കാ​നാ​കി​ല്ലെ​ന്ന്​ ജ​ഡ്ജി വ്യ​ക്ത​മാ​ക്കിയിരുന്നു. 

Tags:    
News Summary - Kollam Collectorate Bomb Blast Case; All the three accused got life imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-04 01:21 GMT