കൊല്ലം ഡി.സി.സി പ്രസിഡന്‍റ് പദം; കൊടിക്കുന്നിലിനും രാജേന്ദ്രപ്രസാദിനും എതിരെ പോസ്റ്റർ

കൊല്ലം: കെ.പി.സി.സി മുൻ വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പിക്കെതിരെ കൊല്ലം നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡി.സി.സി പ്രസിഡന്‍റിനെ നിർദേശിച്ചതിൽ പ്രതിഷേധിച്ചാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. 'കൊടിക്കുന്നിലിന് പിരിക്കാൻ തറവാട് സ്വത്തല്ലെ'ന്ന് പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.

കെ.പി.സി.സി ജനറൽ സെക്രട്ടറി രാജേന്ദ്ര പ്രസാദിനെ ആക്ഷേപിച്ചും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. '78 വയസ് രാജേന്ദ്രപ്രസാദ്, എഴുന്നേറ്റ് നിൽകാൻ കഴിയാത്ത വ്യക്തിക്ക് എന്തിനാ ഡി.സി.സി. പ്രസിഡന്‍റ്' എന്നാണ് പോസ്റ്ററിൽ ഉളളത്.

കോൺഗ്രസ് ഹൈക്കമാൻഡിന് കെ.പി.സി.സി കൈമാറിയ 14 ഡി.സി.സി പ്രസിഡന്‍റുമാരുടെ മുൻഗണനാപട്ടികയിൽ കൊല്ലത്തേക്ക് രാജേന്ദ്ര പ്രസാദിന്‍റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. കൊടിക്കുന്നൽ സുരേഷിന്‍റെ നോമിനിയാണ് രാജേന്ദ്ര പ്രസാദ് എന്നാണ് വിമർശനം.


അതേസമയം, എ. ഷാനവാസ് ഖാൻ, ആർ. ചന്ദ്രശേഖരൻ, പുനലൂർ മധു, എം.എം. നസീർ എന്നിവരുടെ പേരുകളും ഡി.സി.സി പ്രസിഡന്‍റ് പദത്തിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

Tags:    
News Summary - Kollam DCC President; Poster against kodikunnil suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.