?????????-?????????? ?????????? ??????????????? ????????? ?????????? ??????

കനത്ത മഴയിൽ ചപ്പാത്ത് ഒലിച്ചുപോയി; അച്ചൻകോവിൽ ഒറ്റപ്പെട്ടു

പുനലൂർ: കനത്ത മഴയിൽ ചപ്പാത്ത് ഒലിച്ചുപോയി വനമധ്യേയുള്ള അച്ചൻകോവിൽ ഒറ്റപ്പെട്ടു. അലിമുക്ക്-അച്ചൻകോവിൽ പാതയിലെ ചുട്ടിപ്പാറയിൽ കല്ലാർ ​േറഞ്ച് ഓഫിസിന് സമീപത്തെ താൽക്കാലിക ചപ്പാത്ത് തിങ്കളാഴ്ച വൈകീട്ട്​ മൂന്നോടെയാണ് ഒലിച്ചുപോയത്. ഗതാഗതം നിലച്ചതുകാരണം നിരവധി യാത്രക്കാർ വഴിയിൽ കുടുങ്ങി. 

ഒന്നരവർഷം മുമ്പ് തുടങ്ങിയ പാതയുടെ നവീകരണം പൂർത്തിയാകാത്തതിനാൽ താൽക്കാലിക ചപ്പാത്തിലൂടെയായിരുന്നു ഗതാഗതം. ലോക്​ഡൗണിനെ തുടർന്ന് ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിൽ നിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക പാതയായിരുന്നു അച്ചൻകോവിൽ-അലിമുക്ക് പാത. ചെങ്കോട്ട വഴിയുള്ള അന്തർസംസ്ഥാനപാത കോവിഡ് നിയന്ത്രണത്തിലായതിനാൽ ഗതാഗതം ഇല്ല. 

താൽക്കാലിക ചപ്പാത്ത് ഒലിച്ചുപോയതിനെ തുടർന്ന് അച്ചൻകോവിൽ ഗ്രാമം ഒറ്റപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കനത്ത മഴയെ തുടർന്ന് ചപ്പാത്ത് ഭാഗികമായി ഇടിഞ്ഞെങ്കിലും നാട്ടുകാർ ചേർന്ന് രാത്രിയോടെ വീണ്ടും ഇത് പുനഃസ്ഥാപിച്ചു. ഇന്നലെ ഉച്ചയോടെ ഉണ്ടായ മഴവെള്ളപ്പാച്ചിലിൽ ചപ്പാത്ത് പൂർണമായും ഒലിച്ചുപോവുകയായിരുന്നു.

ഗ്രാമവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തിനൊടുവിലാണ് വനംവകുപ്പ് പാത പുനർനിർമാണത്തിന് നടപടി സ്വീകരിച്ചത്. പാതനിർമാണം ആരംഭിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് താൽക്കാലിക ചപ്പാത്ത് നിർമിച്ചത്. ചപ്പാത്ത് നിർമിച്ച് റോഡ്​ നിർമാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന്​ പഞ്ചായത്തംഗങ്ങളായ അച്ചൻകോവിൽ സുരേഷ് ബാബു, ഗീതാ സുകുനാഥ് എന്നിവർ ആവശ്യപ്പെട്ടു.
 

Tags:    
News Summary - bridge collapsed to achankovil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.