കോവിഡ്: കൊണ്ടോട്ടി മേഖലയില്‍ കടുത്ത നിയന്ത്രണം

കൊണ്ടോട്ടി: കോവിഡ് വ്യാപിച്ച കൊണ്ടോട്ടി മേഖലയില്‍ ശക്തമായ നിയന്ത്രണത്തിന്റെ ഭാഗമായി താലൂക്കിലെ മുഴുവന്‍ പഞ്ചായത്തുകളെയും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. മുതുവല്ലൂര്‍, വാഴയൂര്‍, പുളിക്കല്‍, കുഴിമണ്ണ, മൊറയൂര്‍, ചേലേമ്പ്ര, ചെറുകാവ്, വാഴക്കാട്, ചീക്കോട് എന്നീ പഞ്ചായത്തുകളാണ് കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. ഇവിടങ്ങളില്‍ ശക്തമായ നിയന്ത്രകണമാണ് വരിക. കൊണ്ടോട്ടി നഗരസഭ, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് എന്നിവ കണ്ടൈയ്ന്‍മെന്റ് സോണില്‍ തുടരുകയാണ്.

അതേസമയം കൊണ്ടോട്ടി നഗരസഭയില്‍ ഞായറാഴ്ച്ച മാത്രം 54 പേര്‍ക്ക് കൊവിഡ് സ്ഥിരീകിരിച്ചത് പ്രദേശത്തെ ആശങ്കയിലാക്കുകയാണ്. ഇതില്‍ പിഞ്ച് കുഞ്ഞുങ്ങള്‍ വരെ ഉള്‍പ്പെടും. ജില്ലയില്‍ കൊണ്ടോട്ടി മേഖലയിലാണ് സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി തന്നെ കൊണ്ടോട്ടി മേഖല മാറിയിട്ടുണ്ട്. രോഗവ്യാപനം അതിവേഗമാണ് മേഖലയില്‍ നടക്കുന്നത്.

കൊണ്ടോട്ടി മല്‍സ്യമൊത്തവിതരണ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഇത് പിന്നീട് അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ കുടുംബാംഗങ്ങളിലേക്കെത്തി. നേരത്തെ നഗരസഭയെ ഭീതിപ്പെടുത്തുന്ന തരത്തിലായിരുന്നു നഗരസഭയിലെ കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നഗരസഭയുടെ സമീപ പഞ്ചായത്തുകളായ പള്ളിക്കല്‍, പുളിക്കല്‍, കുഴിമണ്ണ, ചെറുകാവ്, വാഴയൂര്‍, പെരുവള്ളൂര്‍ എന്നിവടങ്ങളിലും രോഗം വ്യാപിച്ചിരിക്കുകയാണ്. കോവിഡ് വ്യാപിച്ച കൊണ്ടോട്ടി നഗരസഭ പ്രദേശത്ത് കടുത്ത നിയന്ത്രണത്തിലാണുള്ളത്. നിലവില്‍ കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി കര്‍ശന നിയന്ത്രമാണ് നഗരസഭയിലുള്ളത്. ദിവസം കൂടും തോറും പോസിറ്റീവ് രോഗികളുടെ എണ്ണം  മേഖലയില്‍ കൂടുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.