പത്തനംതിട്ട: കോന്നി മണ്ഡലത്തിൽ ശക്തമായ ത്രികോണമത്സരത്തിന് കളമൊരുങ്ങുന്നു. കേ ാൺഗ്രസ് സ്ഥാനാർഥി മുൻ ഡി.സി.സി പ്രസിഡൻറ് പി. മോഹൻരാജ് ആണെന്ന് ഉറപ്പായി. എൻ.ഡി. എക്കുവേണ്ടി കെ. സുരേന്ദ്രൻ വരുമെന്ന് ബി.ജെ.പി വൃത്തങ്ങൾ പറയുന്നു. എൽ.ഡി.എഫിനുവേണ് ടി ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.യു. ജനീഷ്കുമാർ പ്രചാരണം തുടങ്ങി. ഇതോടെ മണ്ഡലത്തിൽ തീപാറുന്ന പോരാട്ടമാകും നടക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കഴിഞ്ഞ ലോക്സഭ തെരെഞ്ഞടുപ്പിൽ യു.ഡി.എഫിലെ ആേൻറാ ആൻറണി കോന്നി മണ്ഡലത്തിൽനിന്ന് നേടിയത് എൽ.ഡി.എഫിലെ വീണ ജോർജിനെക്കാൾ 2721വോട്ട് മാത്രമായിരുന്നു.
എൻ.ഡി.എയിലെ കെ. സുരേന്ദ്രന് വീണയെക്കാൾ 440 വോട്ടിെൻറ കുറവ് മാത്രമാണ് കോന്നിയിലുണ്ടായിരുന്നത്. കെ. സുരേന്ദ്രൻ വീണ്ടും വരുന്നേതാടെ ശബരിമല മണ്ഡലത്തിൽ വീണ്ടും സജീവ ചർച്ചയാകുമെന്നാണ് കരുതുന്നത്.
ലോക്സഭ തെരെഞ്ഞടുപ്പിൽ എസ്.എൻ.ഡി.പിയുടെയും എൻ.എസ്.എസിൽ ഒരു വിഭാഗത്തിെൻറയും പിന്തുണ നേടാൻ കെ. സുരേന്ദ്രനായിരുന്നു. ഇപ്പോൾ എസ്.എൻ.ഡി.പി പിന്തുണ ഈഴവ സമുദായ അംഗമായ ജനീഷ് കുമാറിനാണ്. എൻ.എസ്.എസിെൻറ ആവശ്യപ്രകാരമാണ് നായർ സമുദായ അംഗമായ പി. മോഹൻരാജിനെ യു.ഡി.എഫ് കളത്തിലിറക്കിയിരിക്കുന്നത്. ക്രിസ്ത്യൻ സഭകളുടെ കൂടി പിന്തുണ നേടുന്നവർക്ക് കോന്നിയിൽ വിജയമുറപ്പിക്കാമെന്ന് പറയെപ്പടുന്നുണ്ട്. ശബരിമല വിഷയം വീണ്ടും ഉയർത്തിയാലും പഴയതുപോലെ കാറ്റ് പിടിക്കില്ലെന്ന് ബി.ജെ.പി നേതൃത്വം തന്നെ സമ്മതിക്കുന്നുണ്ട്.
കേന്ദ്രത്തിൽ അധികാരത്തിലെത്തിയിട്ടും ശബരിമല യുവതി പ്രവേശനത്തിൽ മോദി സർക്കാർ ഒരു നടപടിയും എടുക്കാതിരുന്നത് ജനങ്ങൾ അകലുന്നതിനിടയാക്കിയെന്നും അവർ സമ്മതിക്കുന്നു. ശബരിമലയോട് തൊട്ടുകിടക്കുന്ന മണ്ഡലമാണ് കോന്നി. സ്ഥാനാർഥി നിർണയെത്തച്ചൊല്ലി കോൺഗ്രസിലും സി.പി.എമ്മിലും അസ്വാരസ്യങ്ങളുണ്ട്. സി.പി.എം അത് പരിഹരിക്കുന്നതിൽ ഏറകുറെ വിജയിച്ചിട്ടുണ്ട്. കോൺഗ്രസിൽ പ്രശ്നങ്ങൾ പുകയുകയാണ്. സ്ഥാനാർഥിയെച്ചൊല്ലി കോന്നിയിലെ മുൻ എം.എൽ.എ അടൂർ പ്രകാശ് ഇപ്പോഴും ഇടഞ്ഞുനിൽക്കുകയാണ്. അദ്ദേഹം നിർദേശിച്ചത് തെൻറ വിശ്വസ്തനായ റോബിൻ പീറ്ററെയായിരുന്നു. ഇതിനെതിരെ എൻ.എസ്.എസും നിലപാടെടുത്തതോടെയാണ് കോൺഗ്രസ് നേതൃത്വം ഇടപെട്ട് പി. മോഹൻരാജിന് സീറ്റ് നൽകിയത്. അടൂർ പ്രകാശ് എത്രത്തോളം സഹകരിക്കും എന്നത് മോഹൻരാജിെൻറ വിജയത്തെ സ്വാധീനിക്കുന്ന ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.