കൂടത്തായി കൊലപാതക പരമ്പരയിലെ മുഴുവന്‍ കുറ്റപത്രവും സമര്‍പ്പിച്ചു

വ​ട​ക​ര: കൂ​ട​ത്താ​യി​ലെ ആ​റ് കൊ​ല​പാ​ത​ക കേ​സു​ക​ളി​ലെ അ​വ​സാ​ന​ത്തെ കു​റ്റ​പ​ത്രം തി​ങ്ക​ളാ​ഴ്ച അ​ന്വേ ​ഷ​ണ സം​ഘം സ​മ​ര്‍പ്പി​ച്ചു. പൊ​ന്നാ​മ​റ്റം അ​ന്ന​മ്മ കേ​സി​ലെ കു​റ്റ​പ​ത്ര​മാ​ണ് താ​മ​ര​ശ്ശേ​രി ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ച​ത്. നാ​യെ കൊ​ല്ലാ​ന്‍ ഉ​പ​യോ​ഗി​ ക്കു​ന്ന വി​ഷം ആ​ട്ടി​ന്‍സൂ​പ്പി​ല്‍ ക​ല​ര്‍ത്തി അ​ന്ന​മ്മ​ക്ക് ന​ല്‍കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് അ​ ന്വേ​ഷ​ണം സം​ഘം ക​ണ്ടെ​ത്തി​യ​തെ​ന്ന് റൂ​റ​ല്‍ എ​സ്.​പി കെ.​ജി. സൈ​മ​ണ്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ ഞ്ഞു.

കേ​സി​ല്‍ ജോ​ളി മാ​ത്ര​മാ​ണ് പ്ര​തി. 129 സാ​ക്ഷി​ക​ളെ​യാ​ണ് 1065 പേ​ജ് വ​രു​ന്ന കു​റ്റ​പ​ത്ര​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2002 ആ​ഗ​സ്​​റ്റ്​ 22ന് ​അ​ന്ന​മ്മ തോ​മ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യാ​ണ് ജോ​ളി കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര ആ​രം​ഭി​ക്കു​ന്ന​ത്. ജോ​ളി​യു​ടെ ആ​ദ്യ ഭ​ര്‍ത്താ​വ് റോ​യ് തോ​മ​സി​​െൻറ മാ​താ​വാ​ണ് അ​ന്ന​മ്മ. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സം​ബ​ന്ധി​ച്ച് പ​റ​ഞ്ഞി​രു​ന്ന ക​ള്ളം പു​റ​ത്ത് വ​രു​മെ​ന്ന ഭ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​ത്.

എം.​കോം പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​യെ​ന്നാ​യി​രു​ന്നു ജോ​ളി അ​ന്ന​മ്മ​യെ പ​റ​ഞ്ഞു ധ​രി​പ്പി​ച്ചി​രു​ന്ന​ത്. തു​ട​ര്‍ന്ന് ബി.​എ​ഡ് കോ​ഴ്സ് പാ​സാ​യാ​ല്‍ അ​ധ്യാ​പി​ക​യാ​യി ജോ​ലി ല​ഭി​ക്കു​മെ​ന്ന് ഉ​പ​ദേ​ശി​ച്ച അ​ന്ന​മ്മ ജോ​ളി​യെ നി​ര്‍ബ​ന്ധി​ച്ച് കോ​ഴ്സി​ന് അ​യ​ച്ചു. അ​ന്ന​മ്മ​യെ ക​ബ​ളി​പ്പി​ക്കാ​നാ​യി ജോ​ളി പാ​ലാ​യി​ല്‍ താ​മ​സി​ച്ചു. അ​വി​ടെ ബി.​എ​ഡ് പ​ഠി​ക്കു​ക​യാ​ണെ​ന്ന് അ​ന്ന​മ്മ​യെ വി​ശ്വ​സി​പ്പി​ച്ചു. ത​​െൻറ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സം​ബ​ന്ധി​ച്ച് അ​ന്ന​മ്മ കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ക്കു​മെ​ന്ന ഘ​ട്ട​ത്തി​ലാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. അ​ന്ന​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ജോ​ളി​ക്ക് ഡോ​ഗ്കി​ല്‍ പ്രി​സ്ക്രി​പ്ഷ​ന്‍ ന​ല്‍കി​യ ഡോ​ക്ട​ര്‍മാ​ര്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ര്‍ ഈ ​കേ​സി​ലെ സാ​ക്ഷി​ക​ളാ​ണ്.

കോ​ഴി​ക്കോ​ട്ടെ വെ​റ്റ​റി​ന​റി ഡോ​ക്ട​റി​ല്‍ നി​ന്നും ജോ​ളി ദേ​വി എ​ന്ന പേ​രു ന​ല്‍കി​യാ​ണ് മ​രു​ന്ന് എ​ഴു​തി​വാ​ങ്ങി​യ​ത്. നാ​യ​വി​ഷം രാ​ത്രി​യി​ലാ​ണ് ജോ​ളി ആ​ട്ടി​ന്‍ സൂ​പ്പി​ല്‍ ഒ​ഴി​ച്ച് ഇ​ള​ക്കി​െ​വ​ച്ച​ത്. പി​റ്റേ​ന്ന് രാ​വി​ലെ സൂ​പ്പ് ക​ഴി​ച്ച അ​ന്ന​മ്മ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ര​ണ്ടു​ഡോ​ക്ട​ര്‍മാ​ര്‍ക്ക് പു​റ​മെ മൂ​ന്ന് അ​റ്റ​ന്‍ഡ​ര്‍മാ​രെ​യും സാ​ക്ഷി​ക​ളാ​ക്കി​യി​ട്ടു​ണ്ട്. അ​ന്ന​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ മാ​ത്ര​മാ​ണ് ജോ​ളി സ​യ​നൈ​ഡ് ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന​തെ​ന്നും റൂ​റ​ല്‍ എ​സ്.​പി കെ.​ജി. സൈ​മ​ണ്‍ പ​റ​ഞ്ഞു.

വ​ട​ക​ര ഡി.​വൈ.​എ​സ്.​പി പ്രി​ന്‍സ് എ​ബ്ര​ഹാ​മി‍​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പേ​രാ​മ്പ്ര ഇ​ന്‍സ്പെ​ക്ട​ര്‍ കെ.​കെ. ബി​ജു, മേ​പ്പ​യൂ​ര്‍ എ.​എ​സ്.​ഐ പി.​കെ. അ​ജ​യ്കു​മാ​ര്‍, പ​യ്യോ​ളി എ​സ്.​ഐ സി.​കെ. സു​ജി​ത്ത്, ബാ​ലു​ശ്ശേ​രി സി.​പി.​ഒ വി. ​റി​നീ​ഷ് എ​ന്നി​വ​രാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Koodathayi Murder case-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.