കൂടത്തായി കൊലപാതക പരമ്പരയിലെ മുഴുവന്‍ കുറ്റപത്രവും സമര്‍പ്പിച്ചു
text_fieldsവടകര: കൂടത്തായിലെ ആറ് കൊലപാതക കേസുകളിലെ അവസാനത്തെ കുറ്റപത്രം തിങ്കളാഴ്ച അന്വേ ഷണ സംഘം സമര്‍പ്പിച്ചു. പൊന്നാമറ്റം അന്നമ്മ കേസിലെ കുറ്റപത്രമാണ് താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. നായെ കൊല്ലാന്‍ ഉപയോഗി ക്കുന്ന വിഷം ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി അന്നമ്മക്ക് നല്കി കൊലപ്പെടുത്തിയെന്നാണ് അ ന്വേഷണം സംഘം കണ്ടെത്തിയതെന്ന് റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ വാര്‍ത്തസമ്മേളനത്തില്‍ പറ ഞ്ഞു.
കേസില്‍ ജോളി മാത്രമാണ് പ്രതി. 129 സാക്ഷികളെയാണ് 1065 പേജ് വരുന്ന കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2002 ആഗസ്റ്റ് 22ന് അന്നമ്മ തോമസിനെ കൊലപ്പെടുത്തിയാണ് ജോളി കൂടത്തായി കൊലപാതക പരമ്പര ആരംഭിക്കുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിെൻറ മാതാവാണ് അന്നമ്മ. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളം പുറത്ത് വരുമെന്ന ഭയമാണ് കൊലപാതകത്തിലേക്കു നയിച്ചത്.
എം.കോം പഠനം പൂര്‍ത്തിയാക്കിയെന്നായിരുന്നു ജോളി അന്നമ്മയെ പറഞ്ഞു ധരിപ്പിച്ചിരുന്നത്. തുടര്‍ന്ന് ബി.എഡ് കോഴ്സ് പാസായാല്‍ അധ്യാപികയായി ജോലി ലഭിക്കുമെന്ന് ഉപദേശിച്ച അന്നമ്മ ജോളിയെ നിര്‍ബന്ധിച്ച് കോഴ്സിന് അയച്ചു. അന്നമ്മയെ കബളിപ്പിക്കാനായി ജോളി പാലായില്‍ താമസിച്ചു. അവിടെ ബി.എഡ് പഠിക്കുകയാണെന്ന് അന്നമ്മയെ വിശ്വസിപ്പിച്ചു. തെൻറ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് അന്നമ്മ കൂടുതല്‍ അന്വേഷിക്കുമെന്ന ഘട്ടത്തിലാണ് കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. അന്നമ്മയെ കൊലപ്പെടുത്താന്‍ ജോളിക്ക് ഡോഗ്കില്‍ പ്രിസ്ക്രിപ്ഷന് നല്കിയ ഡോക്ടര്‍മാര്‍ ഉൾപ്പെടെയുള്ളവര്‍ ഈ കേസിലെ സാക്ഷികളാണ്.
കോഴിക്കോട്ടെ വെറ്ററിനറി ഡോക്ടറില്‍ നിന്നും ജോളി ദേവി എന്ന പേരു നല്‍കിയാണ് മരുന്ന് എഴുതിവാങ്ങിയത്. നായവിഷം രാത്രിയിലാണ് ജോളി ആട്ടിന്‍ സൂപ്പില്‍ ഒഴിച്ച് ഇളക്കിെവച്ചത്. പിറ്റേന്ന് രാവിലെ സൂപ്പ് കഴിച്ച അന്നമ്മ കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടുഡോക്ടര്‍മാര്‍ക്ക് പുറമെ മൂന്ന് അറ്റന്‍ഡര്‍മാരെയും സാക്ഷികളാക്കിയിട്ടുണ്ട്. അന്നമ്മയെ കൊലപ്പെടുത്താന്‍ മാത്രമാണ് ജോളി സയനൈഡ് ഉപയോഗിക്കാതിരുന്നതെന്നും റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ പറഞ്ഞു.
വടകര ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാമിെൻറ നേതൃത്വത്തില്‍ പേരാമ്പ്ര ഇന്‍സ്പെക്ടര്‍ കെ.കെ. ബിജു, മേപ്പയൂര്‍ എ.എസ്.ഐ പി.കെ. അജയ്കുമാര്‍, പയ്യോളി എസ്.ഐ സി.കെ. സുജിത്ത്, ബാലുശ്ശേരി സി.പി.ഒ വി. റിനീഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.