തിരുവനന്തപുരം: കോഴിക്കോട് കൂളിമാട് പാലത്തിന്‍റെ തകർച്ചക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നടപടിയെടുക്കുന്ന കാര്യത്തിൽ ഒഴിഞ്ഞുമാറുന്ന പ്രശ്നമില്ല. നടപടി ഉണ്ടാകുമെന്നും അതിന്‍റെ കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
15 മാസത്തിനുള്ളിൽ നടപടിയെടുത്ത ഉദ്യോഗസ്ഥരുടെ എണ്ണമെടുത്താൽ ജാഥക്കുള്ള ആളുണ്ടാകും. കേരളത്തിൽ ചില റോഡുകൾ മാത്രമാണ് തകർന്നത്. മഴ പ്രധാന പ്രശ്നമാണ്. കൃത്യമായ ഡിസൈനൊന്നുമില്ലാതെയാണ് പല റോഡുകളും നിർമിച്ചത്.
മഴയാണ് ഏക കാരണമെന്ന് പറഞ്ഞ് തടിയൂരുന്നുവെന്ന് ചർച്ചകൾ വരുന്നുണ്ട്. അത് ശരിയല്ല. ഗൗരവമുള്ള ചർച്ചകൾ ഇക്കാര്യത്തിൽ വേണം. ഭൂരിപക്ഷം മരാമത്ത് റോഡുകളും നല്ലതാണ്. നിലവിലെ റോഡിൽ പ്രദേശത്തിന്‍റെ കാലാവസ്ഥക്കനുസരിച്ച് ഡിൈസനിൽ മാറ്റം വരണം. കോവിഡിന്‍റെ കാലത്ത് വാഹനഗതാഗതം കുറഞ്ഞപ്പോൾ റോഡുകൾ പൊളിഞ്ഞില്ല. വെള്ളം ഒലിച്ച് പോകാതെ െഡ്രയിനേജ് സംവിധാനമില്ലാത്ത റോഡുകൾ നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.