കൂത്തുപറമ്പ്: തൊടീക്കളത്തെ സി.പി.എം പ്രവർത്തകൻ പി. രാഗേഷ് വെട്ടേറ്റുമരിച്ച സംഭവത്തിൽ രണ്ടുപേരെ കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തു. തൊടീക്കളം യു.ടി.സി കോളനിക്ക് സമീപത്തെ പറമ്പത്ത് വീട്ടിൽ ടി. രവീന്ദ്രൻ (35), ഇയാളുടെ സഹോദരീ ഭർത്താവ് പി. ബാബു (32) എന്നിവരെയാണ് കണ്ണവം സി.ഐ അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചിരുന്നു. കൊല്ലപ്പെട്ട രാഗേഷിെൻറ സുഹൃത്തുക്കളാണ് ഇരുവരും. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നും കണ്ണവം സി.ഐ കെ. സുധീർ പറഞ്ഞു.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യങ്ങളും പൊലീസ് അന്വേഷിച്ചുവരുകയാണ്. തൊടീക്കളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ യു.ടി.സി കോളനിക്കടുത്തുെവച്ച് ഞായറാഴ്ച പുലർച്ച 6.30ഓടെ പ്രതികൾ രാഗേഷിനെ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയിലാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.