തൊടുപുഴ: കൊട്ടക്കാമ്പൂർ ഭൂമി ഇടപാടിൽ ഇടുക്കി മുൻ എം.പി ജോയ്സ് ജോർജിന് തിരിച്ചടി. ജോയ്സ് ജോർജിെൻറയും ബന്ധു ക്കളുടെയും പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കലക്ടർ റദ്ദാക്കി. ഭൂമിയുടെ ഉടമാവകാശം തെളിയിക്കാനാവശ്യമായ രേഖകൾ ഹാജരാക്കാത്ത സാഹചര്യത്തിലാണിത്. നേരേത്ത പട്ടയം റദ്ദാക്കിയ നടപടി മരവിപ്പിച്ച് വീണ്ടും പരിശോധിച്ച് തീരു മാനമെടുക്കാൻ ഇടുക്കി കലക്ടർ ഉത്തരവിട്ടിരുന്നു.
രേഖകൾ ഹാജരാക്കാൻ പലതവണ നോട്ടീസ് നൽകിയെങ്കിലും ജോയ്സ് ത യാറായിരുന്നില്ല. ജോയ്സിെൻറയും ബന്ധുക്കളുടെയും പേരിലെ ബ്ലോക്ക് നമ്പർ 58ലെ അഞ്ച് തണ്ടപ്പേരുകളാണ് റദ്ദാക്കിയത്. ഇതോടെ ഇനി വസ്തു കൈമാറ്റം ചെയ്താലും പോക്കുവരവിനും കരമടക്കാനും കഴിയില്ല. നേരേത്ത ജോയ്സിനെ കുറ്റമുക്തനാക്കിയ മൂന്നാർ മുൻ ഡിവൈ.എസ്.പിയുടെ റിപ്പോർട്ട് തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി മടക്കിയിരുന്നു. കൂടുതൽ അന്വേഷിച്ച് പുതിയ റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിട്ടിരുന്നു.
ഇടുക്കി വട്ടവട കൊട്ടക്കാമ്പൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 58ൽ 32 ഏക്കറാണ് ജോയ്സ് ജോർജ് അടക്കം ഏഴ് കുടുംബാംഗങ്ങൾക്കുള്ളത്. ഇതിൽ 25.4 ഏക്കറിെൻറ പട്ടയമാണ് 2017 നവംബർ 11ന് സർക്കാർ റദ്ദാക്കിയത്. വ്യാജ പട്ടയത്തിലൂടെ സർക്കാർ ഭൂമി കൈയേറിയതാണെന്ന അന്നത്തെ ദേവികുളം സബ് കലക്ടർ വി.ആർ. േപ്രംകുമാറിെൻറ റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇത്.
കൊട്ടക്കാമ്പൂരിൽ താമസിക്കുന്ന തമിഴ് വംശജരും പട്ടികജാതി വിഭാഗക്കാരുമായ മുരുകൻ, ഗണേശൻ, വീരമ്മാൾ, പൂങ്കൊടി, ലക്ഷ്‌മി, ബാലൻ, മാരിയമ്മാൾ, കുമാരക്കൾ എന്നിവരിൽനിന്ന് 2001ൽ ജോയ്സിെൻറ പിതാവ് ജോർജ് 32 ഏക്കർ പവർ ഓഫ് അറ്റോർണിയിലൂടെ കൈവശപ്പെടുത്തിയെന്ന് 2014ലാണ് കലക്‌ടർക്ക് പരാതി ലഭിക്കുന്നത്. വ്യാജരേഖകൾ ഉപയോഗിച്ച് ആദ്യ ഉടമകളുടെ പേരിൽ പട്ടയം തരപ്പെടുത്തി പിന്നീട് സ്വന്തമാക്കിയെന്നാണ് ആരോപണം.
2001 സെപ്‌റ്റംബർ ഏഴിനാണ് ജോയ്സിനും കുടുംബാംഗങ്ങൾക്കും പട്ടയം ലഭിച്ചത്. ഭൂപതിവ് കമ്മിറ്റി ചേർന്നാണ് പട്ടയം നൽകേണ്ടതെന്നിരിക്കെ 2000 മുതൽ 2003 വരെ ദേവികുളം തഹസിൽദാറുടെ അധ്യക്ഷതയിൽ കമ്മിറ്റി കൂടിയിട്ടില്ല. കമ്മിറ്റി കൂടാതെ പട്ടയം നൽകുക അസാധ്യമാണ്. കൊട്ടക്കാമ്പൂരിൽ ഒറ്റദിവസം എട്ടുപേർക്ക് പട്ടയം നൽകിയെന്നും അദ്ഭുതകരമായ വേഗത്തിലാണ് നടപടി പൂർത്തിയാക്കിയതെന്നും അന്നത്തെ ദേവികുളം സബ് കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇതാണ് പട്ടയം റദ്ദാക്കാനുള്ള കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. 1979ലെ രജിസ്റ്ററിൽ ഇത് സർക്കാർ ഭൂമിയെന്ന് രേഖപ്പെടുത്തിയതായും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.