കോട്ടയം: കുമ്മനം സ്വദേശികളായ ദമ്പതികളെ കാണാതായ കേസ് ൈക്രംബ്രാഞ്ചിന് കൈമാറുന്നു. കഴിഞ്ഞ ഏപ്രിൽ ആറിനാണ് ഇല്ലിക്കൽ അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്. പുതിയ കാറിൽ രാത്രിയിൽ കോട്ടയം നഗരത്തിൽനിന്ന് ഭക്ഷണം വാങ്ങാനെന്ന പേരിൽ പുറത്തുപോയ ഇവർ പിന്നീട് മടങ്ങിയെത്തിയില്ല.
പൊലീസ് കേരളത്തിനകത്തും പുറത്തും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ജലാശയങ്ങളിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുവരെ തിരച്ചിൽ നടത്തി. കിഴക്കൻ മേഖലയിലെ കൊക്കകളും അരിച്ചുപെറുക്കി. പൊലീസിെൻറ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് അന്വേഷണം നടത്തിയിട്ടും ഒരുതുമ്പും ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് ൈക്രംബ്രാഞ്ചിന് വിടാൻ ലോക്കൽ പൊലീസ് സന്നദ്ധത പ്രകടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.