കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​ ഭി​ത്തി​യി​ൽ​

നി​ന്ന്​ ടൈ​ൽ അ​ട​ർ​ന്നു​വീ​ണ നി​ല​യി​ൽ

കോ​ട്ട​യം മെ​ഡി.കോ​ള​ജ് ആശുപത്രി ഭിത്തിയിലെ ടൈൽ അടർന്നുവീണ് കൂട്ടിരിപ്പുകാരന് പരിക്ക്

ഗാ​ന്ധി​ന​ഗ​ർ (കോ​ട്ട​യം): ആ​ശു​പ​ത്രി ഭി​ത്തി​യി​ൽ ഒ​ട്ടി​ച്ചി​രു​ന്ന ടൈ​ൽ അ​ട​ർ​ന്നു​വീ​ണ് രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ന് പ​രി​ക്കേ​റ്റു. മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി ഷി​ജു​വി​നാ​ണ് (32) പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തൊ​റാ​സി​ക് സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് തു​ട​ർ ചി​കി​ത്സ​യി​ലാ​ണ് ഇ​യാ​ളു​ടെ പി​താ​വ്. രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സ്ഥ​ല​ത്ത് ത​റ​യി​ൽ പാ​യ​വി​രി​ച്ച് കി​ട​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ഈ ​സ​മ​യ​ത്താ​ണ് ടൈ​ൽ അ​ട​ർ​ന്ന്​ ഇ​യാ​ളു​ടെ ത​ല​യി​ൽ പ​തി​ച്ച​ത്.

ഇ​തേ തു​ട​ർ​ന്ന് ത​ല​ക്കും മു​ഖ​ത്തും പ​രി​ക്കേ​റ്റു. ഉ​ട​ൻ​ത​ന്നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​ന​ൽ​കി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ മ​രാ​മ​ത്ത്​ പ​ണി ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - Kottayam medical college hospital wall tile fell off, injured worker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.