തിരുവനന്തപുരം: കോട്ടയം നഗരസഭയിൽ സമൂഹ അടുക്കള നടത്താൻ ഫണ്ടില്ലെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തനതുഫണ്ടായി അഞ്ചുകോടി രൂപയുണ്ട്. സമൂഹ അടുക്കള അടച്ചിടാൻ പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
സമൂഹ അടുക്കളയിൽ അനാവശ്യ ഇടപെടൽ ഒഴിവാക്കണം. സമൂഹ അടുക്കള നടത്തേണ്ട ചുമതല അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 198 റേഷൻ കടകളിൽ പരിശോധന നടത്തി. വിതരണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 17 കേസുകൾ രജിസ്റ്റർ ചെയ്തു. 12000 രൂപ പിഴയിട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
ചരക്ക് ലോറികളുടെ വരവിൽ ചെറിയ കുറവുണ്ടായി. സാധനവില ചിലയിടങ്ങളിൽ വർധിക്കുന്നതായും പച്ചക്കറി ക്ഷാമം അനുഭവപ്പെടുന്നതായും ശ്രദ്ധയിൽപ്പെട്ടു. ഇതു പരിഹരിക്കാൻ കൂടുതൽ പച്ചക്കറി സംഭരിക്കാൻ സാധിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.