കോട്ടയം: കോവിഡ് ബാധിച്ച് മരിച്ച വയോധികെൻറ മൃതദേഹം നഗരസഭയുടെ മുട്ടമ്പലം ശ്മശാനത്തിൽ സംസ്കരിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. ജനവാസകേന്ദ്രത്തിൽ മൃതദേഹം അടക്കുന്നതിനെതിരെയായിരുന്നു പരിസരവാസികളുടെ പ്രതിഷേധം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി നാലുമണിക്കൂറിലേെറ സമയം നടത്തിയ ചർച്ചകൾക്കും അനുനയനീക്കങ്ങൾക്കുമൊടുവിൽ സംസ്കാരം മാറ്റിവെക്കാൻ തീരുമാനിച്ചു. മൃതദേഹം സംസ്കരിക്കാൻ മറ്റൊരു ഉചിതസ്ഥലം ജില്ല ഭരണകൂടം കണ്ടെത്തുമെന്ന് എം.എൽ.എ അറിയിച്ചു.
ശനിയാഴ്ചയാണ് ചുങ്കം സി.എം.എസ് കോളജിന് സമീപം നെടുമാലിയിൽ ഔസേഫ് ജോർജ് (85) മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ചുങ്കം ചാലുകുന്നിലെ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ സംസ്കരിക്കാനായിരുന്നു ആലോചന. എന്നാൽ, കല്ലറയിൽ അടക്കുന്നതിന് ബുദ്ധിമുട്ടുള്ളതിനാൽ നഗരസഭയും ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും ചേർന്ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ സംസ്കാരം നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഇതിനുള്ള ഒരുക്കങ്ങൾക്കിടെയാണ് നാട്ടുകാർ നഗരസഭ കൗൺസിലറും ബി.ജെ.പി അംഗവുമായ ടി.എൻ. ഹരികുമാറിെൻറ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗെത്തത്തിയത്. ശ്മശാനത്തിലേക്കുള്ള വഴി മുളകൊണ്ട് കെട്ടിയടച്ച് സ്ത്രീകളടക്കം റോഡിൽ കുത്തിയിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. കെട്ടിയടച്ച വഴി പൊലീസ് തുറന്നെങ്കിലും ഒരുകാരണവശാലും സംസ്കാരം അനുവദിക്കിെല്ലന്നും മൃതദേഹം കൊണ്ടുവന്നാൽ തടയുമെന്നും ഉറപ്പിച്ച് വഴിയിൽ കുത്തിയിരിക്കുകയായിരുന്നു നാട്ടുകാർ.
ആശുപത്രിയിലെത്തിയത് ന്യുമോണിയ ബാധിച്ച്
കോട്ടയം: ഔസേഫ് ജോർജിനെ ആശുപത്രിയിലെത്തിച്ചത് ന്യുമോണിയ ബാധിച്ച്. മുൻ നഗരസഭ ജീവനക്കാരനായ ഇദ്ദേഹം വീണ് പരിക്കേറ്റതിനെത്തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആദ്യം ഒളശ്ശയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് ന്യുമോണിയ സ്ഥിരീകരിച്ചത്. മരണശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലെ മൈക്രോ ബയോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സ്രവസാമ്പിൾ ശേഖരിച്ച് ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ രണ്ടാമത്തെ പരിശോധനയിലും ഫലം പോസിറ്റിവായിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ശാന്തമ്മ, പരേതയായ രാഗിണി, മറിയാമ്മ, ഉഷ, പരേതയായ ഷീല. മരുമക്കൾ: അച്ചൻകുഞ്ഞ്, കുട്ടപ്പൻ, കൊച്ചുമോൻ, പരേതനായ ശശി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.