കോട്ടയം : ജില്ലയിൽ അഞ്ചിടത്ത് ഉരുൾപൊട്ടി. മൂന്നിലവ് പഞ്ചായത്തിലെ കടപുഴ, ഇരുമാപ്ര, കവനശേരി, വെള്ളറ, മങ്കൊമ്പ് പ്രദേശത്തും കൂട്ടിക്കൽ പഞ്ചായത്തിലെ കാവാലി, മൂപ്പൻമല എന്നിവിടങ്ങളിലുമാണ് ഉരുൾപൊട്ടിയത്. ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ വെള്ളം കയറി. ബിഷപ്പ് ഹൗസിന് മുൻഭാഗവും, കൊട്ടാരമറ്റവും വെള്ളത്തിനടിയിലായി.
മീനച്ചിലാർ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്നു. മീനച്ചിലാറ്റിൽ ചേരിപ്പാട്, തീക്കോയി എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനില കടന്നു.
എന്നാൽ പാലാ ടൗണിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറിയനിലയിലാണ്. വെള്ളം കയറുന്ന വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ വ്യാപാരികൾ ഇന്നലെ തന്നെ മാറ്റിയിരുന്നു. പാലായിലെ പ്രധാന ടൗൺ ഭാഗത്ത് ഇതുവരെ വെള്ളം കയറാത്തത് ആശ്വാസമാണ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.