കൂട്ടായിയിൽ ലീഗ്-സി.പി.എം സംഘർഷം; രണ്ടുപേർക്ക് വെട്ടേറ്റു

കൂട്ടായി: കൂട്ടായിയിൽ ഇടവേളക്ക് ശേഷം മുസ്​ലിം ലീഗ്-സി.പി.എം സംഘർഷം വ്യാപിക്കുന്നു. പൊലീസ് പിക്കറ്റിങ്ങിനിടെ വ്യാഴാഴ്ച വൈകീട്ട് ഓട്ടോ ഡ്രൈവറും ലീഗ് പ്രവർത്തകനുമായ കൂട്ടായി പള്ളിക്കുളം കമ്മുട്ടകത്ത് കുഞ്ഞിബാവയുടെ മകൻ ഫസലിനെ (24) ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. കൂട്ടായി മൊയ്തീൻ പള്ളിക്ക് സമീപത്ത് വെട്ടേറ്റ ഫസലിനെ വിദഗ്​ധ ചികിത്സക്ക്​ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വെട്ടിയത് സി.പി.എം പ്രവർത്തകരാണെന്ന് ഫസൽ പറഞ്ഞു. ഫസലിന് വെട്ടേറ്റതിന് പിന്നാലെയാണ് സി.പി.എം പ്രവർത്തകൻ തോടാത്ത് അൻവറിന് (35) വെട്ടേറ്റത്. കൂട്ടായി കോതപറമ്പ് മൂന്നാം കുറ്റിയിൽ കൂട്ടുകാർക്കൊപ്പം നിൽക്കുമ്പോഴാണ് വെട്ടിയത്. ഇരു കൈകൾക്കും വെട്ടേറ്റ അൻവറിനെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്നെ വെട്ടിയത് ലീഗ് പ്രവർത്തകരാണെന്ന് അൻവർ പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നാല് സി.പി.എം പ്രവർത്തകർക്ക് മർദനമേറ്റതും ഒരു വീടിന് നേരെ ആക്രമണമുണ്ടായതും.

Tags:    
News Summary - Kottayi rape case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.