കണ്ണൂർ: രണ്ടു കന്യാസ്ത്രീകളുൾപ്പെടെയുള്ള മൂന്നു ബാലനീതി നിയമ പരിപാലന സാരഥികൾ കൊട്ടിയൂർ പീഡനക്കേസിൽ ജാമ്യം നേടിയതോടെ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സുരക്ഷിത സംവിധാനങ്ങളുടെ ചരിത്രത്തിലെ അപൂർവ കേസായി മാറി. ആരോപണത്തെ തുടർന്ന് പിരിച്ചുവിട്ട വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അധ്യക്ഷൻ ഫാ. തോമസ് ജോസഫ് തേരകം, അംഗമായ ഡോ. സിസ്റ്റർ ബെറ്റി ജോസഫ്, വൈത്തിരി അനാഥാലയം മേധാവി സിസ്റ്റർ ഒഫീലിയ എന്നിവരാണ് ജുവനൈൽ ആക്ട് അനുസരിച്ച് നിലവിൽവന്ന സംവിധാനങ്ങളുടെ ചരിത്രത്തിലെ അപൂർവ കേസിലെ കഥാപാത്രങ്ങളാകുന്നത്. ബാലനീതി നിയമപ്രകാരം കേന്ദ്രസർക്കാറിന് കീഴിലുള്ള സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രത്തിെൻറ മേധാവിയാണ് സിസ്റ്റർ ഒഫീലിയ. മറ്റ് രണ്ടുപേർ ജുഡീഷ്യൽ ഘടനയിലുൾപ്പെടുന്ന കുട്ടികളുടെ ക്ഷേമസമിതിയിലെ ‘ന്യായാധിപ’ പദവിയോളം ഉയർന്നുനിൽക്കുന്നവരുമാണ്.
പീഡനക്കേസിൽ തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും സത്യം ഒരുനാൾ തെളിയുമെന്നും ജാമ്യത്തിലിറങ്ങിയശേഷം ഫാ. തോമസ് ജോസഫ് മാധ്യമങ്ങളോട് അവകാശപ്പെട്ടിരുന്നു. എന്നാൽ, വൈദികൻ മുഖ്യപ്രതിയായ പീഡനക്കേസിൽ കുറ്റം മറച്ചുവെക്കാൻ കൂട്ടുനിന്നതിന് ഇവർക്കെതിരെ പൊലീസിെൻറ മുന്നിലുള്ള തെളിവുകൾ പ്രബലവുമാണ്. അതാവെട്ട കണ്ണൂർ സി.ഡബ്ല്യൂ.സിയുടെ പരാതിയാണെന്നതും കൗതുകമാണ്. ഒരു ചൈൽഡ് െവൽഫെയർ കമ്മിറ്റിയുടെ നടപടി മറ്റൊരു ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ പിരിച്ചുവിടാനും ഉത്തരവാദികൾ പ്രതികളാകാനും ഇടയായ അപൂർവ സംഭവമാകുകയാണ് ഇൗ കേസ്.
അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് കണ്ണൂർ സി.ഡബ്ല്യൂ.സി കൂത്തുപറമ്പിലെ ആശുപത്രിയിലെത്തുേമ്പാൾ പ്രസവിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കുഞ്ഞും അവിടെനിന്ന് അപ്രത്യക്ഷമായിരുന്നു. നവജാതശിശുവിനെ ദത്തുകേന്ദ്രത്തിൽനിന്നും പെൺകുട്ടിയെ മറ്റൊരിടത്ത് നിന്നുമാണ് പിന്നീട് കണ്ടെത്തിയത്. അമ്മത്തൊട്ടിൽ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ ചുവടുപിടിച്ച് ഇൗ നടപടി ന്യായീകരിക്കപ്പെട്ടു. പേക്ഷ, ഒരു വൈദികൻ പ്രതിയായ കേസിൽ തെളിവ് നശിപ്പിക്കുന്ന ഗുരുതര കുറ്റമായി ഇത് മാറി. തെളിവുനശിപ്പിക്കൽ കുറ്റത്തിൽ ഉൾപ്പെട്ട മെറ്റാരു സ്ത്രീയുടെ മൊഴികൂടി രേഖപ്പെടുത്തിയാൽ കേസന്വേഷണം പൂർണമാകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഇൗ സ്ത്രീയുടെ മൊഴി നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.