കൊ​ട്ടി​യൂ​ർ പീ​ഡ​നം: ര​ണ്ടു​പേ​ർ കൂ​ടി കീ​ഴ​ട​ങ്ങി

പേരാവൂർ:  കൊട്ടിയൂരിൽ വൈദികൻ പീഡിപ്പിച്ച  പതിനാറുകാരി പ്രസവിച്ച സംഭവത്തിലെ പ്രതികളായ രണ്ട് കന്യാസ്ത്രീകൾ കൂടി കീഴടങ്ങി. ആറാം പ്രതി  വയനാട് തോണിച്ചാൽ ക്രിസ്തുദാസി കോൺവ​െൻറിലെ സിസ്റ്റർ ലിസ്മരിയ, ഏഴാം പ്രതി ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോൺവ​െൻറിലെ സിസ്റ്റർ അനീറ്റ എന്നിവരാണ്   പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽകുമാർ മുമ്പാകെ കീഴടങ്ങിയത്. നവജാതശിശുവിനെ ആശുപത്രിയിൽനിന്ന് അനാഥാലയത്തിലേക്ക്  കടത്താൻ മുഖ്യപ്രതിയെ സഹായിച്ചുവെന്നതും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നുവെന്നതുമാണ് ഇവർക്കെതിരെയുള്ള കുറ്റം. കേസിലെ രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനിയുടെ  മകളാണ് സിസ്റ്റർ ലിസ്മരിയ. 

ഒന്നാം പ്രതി ഫാ. റോബിൻ വടക്കുഞ്ചേരി റിമാൻഡിലാണ്. രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി, മൂന്ന് മുതൽ അഞ്ച് വരെ പ്രതികളായ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. സിസ്റ്റർ ടെസിജോസ്, ഡോ. ഹൈദരാലി, സിസ്റ്റർ ആൻസി മാത്യു, എട്ട് മുതൽ പത്ത് വരെ പ്രതികളായ വയനാട് ജില്ല ശിശുക്ഷേമസമിതി മുൻ അധ്യക്ഷൻ ഫാദർ തോമസ് ജോസഫ് തേരകം, സമിതി അംഗം ഡോ. സിസ്റ്റർ ബെറ്റിജോസ്, വൈത്തിരി ഹോളി ഇൻഫൻറ് മേരിമന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫീലിയ എന്നിവർ െപാലീസിൽ കീഴടങ്ങി ജാമ്യം നേടിയിരുന്നു. ഇതോടെ കേസിൽ പ്രതിചേർക്കപ്പെട്ട മുഴുവൻ പേരെയും അറസ്റ്റ് ചെയ്തു.ഉച്ചയോടെ വൈദ്യപരിശോധനകൾ പൂർത്തിയാക്കിയശേഷം കന്യാസ്ത്രീകളെ തലശ്ശേരിയിലെ പോക്സോ കേസുകൾ കൈകാര്യംചെയ്യുന്ന കോടതിയിൽ ഹാജരാക്കി. കോടതി പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
 

Tags:    
News Summary - kottiyoor rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.