ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കുറ്റവിമുക്തരാക്കി. സുപ്രീംകോടതിയാണ് കേസിൽ ഉൾപ്പെട്ട മൂന്ന് പേരെ കുറ്റവിമുക്തരാക്കിയത്. ടെസി ജോസഫ്, ആൻസി മാത്യു, ഡോ.ഹൈദരലി എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. കേസിലെ മറ്റ് രണ്ട് പ്രതികൾ വിചാരണ നേരിടണം.
പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്തുരാജ ആശുപത്രയിലെ സിസ്റ്റർ ടെസി ജോസ്, ഹൈദർ അലി, സിസ്റ്റർ ആൻസി മാത്യൂ, വയനാട് ശിശുക്ഷേ സമിതി അധ്യക്ഷൻ ഫാ.തോമസ് ജോസ് തേരകം, സമിതി അംഗം ബെറ്റി ജോസഫ് എന്നിവരാണ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്. ഇതിൽ ആദ്യത്തെ മൂന്ന് പേരെയാണ് സുപ്രീംകോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ പ്രസവിച്ചതുമായ ബന്ധപ്പെട്ട കേസിൽ വൈദികൻ റോബിൻ വടക്കുംചേരിയാണ് ഒന്നാം പ്രതി. കേസിലെ വൈദികനെ രക്ഷിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തിയതിനാണ് മറ്റുള്ളവർക്കെതിരെ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.