പ്രതികള്‍ക്കായി കോണ്‍വെന്‍റുകളിലും ആശുപത്രിയിലും തിരച്ചില്‍

കേളകം (കണ്ണൂര്‍): പ്ളസ്വണ്‍ വിദ്യാര്‍ഥിനിയെ  വൈദികന്‍ പീഡിപ്പിച്ച സംഭവത്തില്‍  പ്രതികള്‍ക്കായി പൊലീസ് വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തി. വയനാട് ജില്ലയിലെ മാനന്തവാടി, കമ്പളക്കാട് എന്നിവിടങ്ങളിലെ ക്രിസ്തുദാസി കോണ്‍വെന്‍റുകളില്‍ കേളകം എസ്.ഐ ടി.വി. പ്രതീഷിന്‍െറ നേതൃത്വത്തിലും കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലും ഇരിട്ടി ക്രിസ്തുദാസി കോണ്‍വെന്‍റിലും അന്വേഷണസംഘത്തലവന്‍  പേരാവൂര്‍ സി.ഐ സി. സുനില്‍കുമാറിന്‍െറ നേതൃത്വത്തിലുമാണ് തിരച്ചില്‍ നടത്തിയത്. കേസില്‍ നിലവില്‍ ഏഴ് പ്രതികളെയാണ് പൊലീസ് തിരയുന്നത്. ഒന്നാംപ്രതിയായ വൈദികന്‍ റോബിന്‍ വടക്കഞ്ചേരിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമംതുടങ്ങിയതായും വിവരമുണ്ട്.

അതേസമയം, വയനാട് ശിശുക്ഷേമസമിതി ചെയര്‍മാന്‍ ഫാ. തോമസ് തേരകം, കമ്മിറ്റിയംഗം സിസ്റ്റര്‍ ബെറ്റി എന്നിവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ജുഡീഷ്യല്‍ പദവിയിലുള്ളതിനാല്‍ ഇവരെ സ്ഥാനങ്ങളില്‍നിന്ന് നീക്കംചെയ്ത ശേഷമാണ് കേസില്‍ ഉള്‍പ്പെടുത്തുക. വൈദികന്‍, അഞ്ച് കന്യാസ്ത്രീകള്‍, രണ്ട് ഡോക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ കേസില്‍ എട്ട് പ്രതികളാണ്. ഒളിവിലുള്ളവരെ അറസ്റ്റ്ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം  സൈബര്‍സെല്ലിന്‍െറ സഹായത്തോടെയാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്.

Tags:    
News Summary - kottiyur rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.