തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരിൽ നേർപകുതിയിലേറെ പേർക്കും രോഗപ്പകർച്ചയുണ്ടാകുന്നത് വീടുകളിൽ നിന്നാണെന്ന് ആരോഗ്യവകുപ്പിെൻറ പഠനം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 1154 രോഗബാധിതരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 57 ശതമാനം പേർക്കാണ് വീട്ടന്തരീക്ഷത്തിൽനിന്ന് േരാഗം പകർന്നത്. സാമൂഹിക സമ്പർക്കം കൂടിയ കുടുംബാംഗങ്ങൾ, ബന്ധുക്കൾ എന്നിവരിൽ നിന്നാണ് പകർച്ച. കുടുംബാംഗങ്ങൾ രോഗബാധിതരാകാതെ, രോഗവാഹകരായി മറ്റുള്ളവർക്ക് രോഗം നൽകിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
23 ശതമാനം േപർക്ക് തൊഴിലിടങ്ങളിൽനിന്നാണ് രോഗം പിടിപെട്ടത്. കടകൾ, മാളുകൾ, രാഷ്ട്രീയ പരിപാടികൾ, കായികമേളകൾ എന്നിവിടങ്ങളിലെ സാമൂഹികസമ്പർക്കം വഴി 20 ശതമാനം േപർക്കും വൈറസ് ലഭിച്ചു. 637 പുരുഷന്മാരെയും 518 സ്ത്രീകളെയുമാണ് പഠനത്തിന് വിധേയമാക്കിയത്.
ഇതിൽ ഭൂരിഭാഗത്തിനും (65.2 ശതമാനം) ലക്ഷണങ്ങളില്ലായിരുന്നു. 34.8 ശതമാനം പേർക്ക് നേരിയതും ഇടത്തരവുമായ ലക്ഷണങ്ങളും. ലക്ഷണമില്ലാത്ത രോഗികളിൽനിന്ന് മറ്റുള്ളവരിലേക്ക് പടരാനുള്ള (നിശ്ശബ്ദ വ്യാപനം) സാഹചര്യവും പഠനം ചൂണ്ടിക്കാട്ടുന്നു. വാക്സിനിലൂടെ സാമൂഹിക പ്രതിരോധം ആർജിക്കൽ (ഹേർഡ് ഇമ്യൂണിറ്റി) വേഗത്തിൽ സാധ്യമാകില്ലെന്നതാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്.
പഠനവിധേയമാക്കിയവരിൽ 812 പേർക്ക് കോവിഡ് രോഗിയുമായുള്ള നേരിട്ടുള്ള സമ്പർക്കമാണ് രോഗകാരണമായത്. ശേഷിക്കുന്നവർ രോഗപ്പകർച്ചയുടെ ഉറവിടമറിയാത്തവരും. 1154 ൽ പകുതിയോളം പേരും സാമൂഹിക അകലം പാലിക്കാത്തവരാണ്. മൂന്നിലൊന്നുപേർ മാസ്ക്കും ധരിച്ചിരുന്നില്ല. 22 ശതമാനം പേർ ആശുപത്രി സന്ദർശിച്ചിരുന്നു. 18 ശതമാനം പേർ പൊതുഗതാഗതം ഉപയോഗിച്ചിരുന്നവരാണ്. ജോലി സ്ഥലത്തുനിന്ന് രോഗബാധിതരായവരിൽ നാലിലൊന്നും കൂടുതൽ പേർ ഒരുമിച്ചുകൂടുന്ന സാഹചര്യത്തിലാണ് പണിയെടുത്തിരുന്നത്. 14 ശതമാനം പേർ ശീതീകരിച്ച മുറികളിലാണ് ജോലി ചെയ്തിരുന്നത്. 13.3 ശതമാനം തൊഴിലിടത്തെ കാൻറീൻ ഉപയോഗിച്ചിരുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.