കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിെൻറ പേരുയർന്ന കോഴിക്കോട് നോർത്തിൽ എ. പ്രദീപ്കുമാറിനു മാത്രം പരിഗണന നൽകി സി.പി.എം ജില്ല സെക്രട്ടേറിയറ്റ്. രഞ്ജിത്തിെൻറ സ്ഥാനാർഥിത്വത്തിനെതിരെ കീഴ്ഘടകങ്ങളിൽനിന്ന് വിമർശനമുയർന്നതിനു പിന്നാലെ കലാപക്കൊടി ഉയർത്താൻ ഒരുവിഭാഗം അണിയറയിൽ നീക്കം നടത്തിയതറിഞ്ഞ നേതൃത്വം, സംസ്ഥാന കമ്മിറ്റി ഇളവനുവദിച്ചാൽ പ്രദീപ്കുമാർ വീണ്ടും മത്സരിക്കട്ടെയെന്നും നിലപാടെടുത്തു.
മറ്റുപേരുകൾ ഇപ്പോൾ പരിഗണിക്കേെണ്ടന്ന് യോഗത്തിെൻറ തുടക്കത്തിൽതന്നെ ജില്ല സെക്രട്ടറി പി. മോഹനൻ വിശദീകരിക്കുകയും ചെയ്തതോെട മറുവിഭാഗവും പിൻവാങ്ങി. യു.ഡി.എഫ് സ്ഥാനാർഥിയായി നടൻ ധർമജൻ വരുമെന്ന് പ്രതീക്ഷിക്കുന്ന ബാലുശ്ശേരിയിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവാണ് പരിഗണനയിൽ. കൊയിലാണ്ടിയിൽ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി. സതീദേവിയും എം. മെഹ്ബൂബുമാണ് പട്ടികയിലുള്ളത്.
തിരുവമ്പാടി കേരള കോൺഗ്രസ് മാണി വിഭാഗത്തിന് കൊടുക്കാമെന്ന തരത്തിൽ മുന്നണിയിൽ ചർച്ചയുണ്ടായിരുന്നെങ്കിലും യു.ഡി.എഫിലിരിക്കെ മത്സരിച്ച പേരാമ്പ്രയിലേക്കാണ് അവസാനം ചർച്ചപോയിരുന്നത്. ഇതിൽ ധാരണയുണ്ടായിട്ടുമില്ല. തിരുവമ്പാടി പട്ടികയിൽ ഗിരീഷ് ജോണും കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് ലിേൻറാ ജോസഫും പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണനുമാണുള്ളത്. കുറ്റ്യാടിയിൽ മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.പി. കുഞ്ഞമ്മദ്കുട്ടിയും ബേപ്പൂരിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസുമാണ് സാധ്യതാ പട്ടികയിലുള്ളത്.
സി.പി.എം സ്വതന്ത്രരായി പി.ടി.എ. റഹീമും കാരാട്ട് റസാഖും ജയിച്ച കുന്ദമംഗലം, കൊടുവള്ളി സീറ്റുകളുടെ കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയുെട തീരുമാനം വരുമെന്നതിനാൽ ജില്ല സെക്രട്ടേറിയറ്റ് ചർച്ചചെയ്തില്ല. നാദാപുരത്ത് സി.പി.ഐയും എലത്തൂരിൽ എൻ.സി.പിയും വടകരയിൽ എൽ.ജെ.ഡിയും കോഴിക്കോട് സൗത്തിൽ ഐ.എൻ.എല്ലും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.