കോഴിക്കോട്: ആവിക്കൽതോടിലെ മലിനജന പ്ലാന്‍റ് പദ്ധതി പ്രദേശത്തെ സമരപ്പന്തൽ പൊളിച്ച നിലയിൽ. പദ്ധതി പ്രദേശത്തിന് മുമ്പിൽ ഒരു വർഷം മുമ്പ് സ്ഥാപിച്ച പഴയ സമരപ്പന്തലാണ് പൊളിച്ചു നീക്കിയത്. രാവിലെ നടക്കാൻ വന്നവരാണ് മുള കൊണ്ട് നിർമിച്ച പന്തൽ പൊളിച്ചുമാറ്റിയതായി ആദ്യം കണ്ടത്.
ശനിയാഴ്ച അർധരാത്രി വരെ പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നു. പൊലീസിന്‍റെ സഹായത്തോടെ കോർപറേഷൻ ജീവനക്കാരാണ് പന്തൽ പൊളിച്ചുമാറ്റിയതെന്ന് നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു. സമരപ്പന്തൽ പൊളിച്ചത് പൊലീസ് ആണെന്ന് സമരസമിതിയും ആരോപിച്ചു.
കോഴിക്കോട് കോർപറേഷൻ കോതിക്കലിൽ സ്ഥാപിക്കുന്ന മലിനജല സംസ്കരണ പ്ലാന്‍റിനെതിരെ ശനിയാഴ്ച നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്ലാന്‍റിനായുള്ള ചുറ്റുമതിൽ നിർമാണം പുരോഗമിക്കവെ പദ്ധതി പ്രദേശമായ കോതി പള്ളിക്കണ്ടി അഴീക്കൽ റോഡിലാണ് സംഘർഷമുണ്ടായത്. വെള്ളിയാഴ്ച ജനകീയ ഹർത്താലിൽ നിർത്തിവെച്ച നിർമാണം ശനിയാഴ്ചയാണ് പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.