അഴിയൂരിൽ കോവിഡ്​ നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു

വടകര: വിദേശത്തുനിന്നത്തെി അഴിയൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. അഴിയൂര്‍ അത്താണിക്കല്‍ സ്കൂളിനു സമീപം അല്‍താജില്‍ സി.പി. ഹാഷിം മുതുവന (69) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 17നാണ് ഷാര്‍ജയില്‍ നിന്ന് ഭാര്യയോടൊപ്പം നാട്ടിലത്തെിയത്.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. സര്‍ക്കാറിന്‍റെ പുതിയ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാമെന്ന് ഉത്തരവ് വന്നതിനു ശേഷമാണ് ഈ മാസം 27ന് ഭാര്യയോടൊപ്പം അഴിയൂരിലെ വീട്ടിലത്തെിയത്. തുടക്കത്തില്‍ കോഴിക്കോട് കൊറോണ കെയര്‍ സെന്‍ററിലായിരുന്നു. വെള്ളിയാഴ്ച രാത്രി തലശേരി സഹകരണ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. 

നിരീക്ഷണത്തിലുള്ള ആയാളായതിനാല്‍ സ്രവം എടുത്ത് മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ പരിശോധനക്കയച്ചു. ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ഭാര്യ: കായക്കല്‍ റംല. മക്കള്‍: ഷബീര്‍, ഡോ. ഷാജുദ്ദീന്‍ (മൈത്ര ആശുപത്രി കോഴിക്കോട്), ഷബ്ജിന. മരുമക്കള്‍: ഫെമിന, ഡോ. ഷംനി (സ്റ്റാര്‍ കെയര്‍ ആശുപത്രി, കോഴിക്കോട്), ഷബിന്‍. 

Tags:    
News Summary - Kozhikode Azhiyur Native Death -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.