കോഴിക്കോട്: കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഡ്യറാലി യു.ഡി.എഫിെൻറ ശക്തി ഊട്ടി ഉറപ്പിക്കുന്ന വേദിയായി. അധികാരമല്ല, നിലപാടാണ് മുന്നണി ബന്ധത്തെ ശക്തിപ്പെടുത്തുന്നതന്നെ് മുസ്‍ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. കോൺഗ്രസും ലീഗും തമ്മിലുള്ള ബന്ധം ശക്തമായി തന്നെ മുന്നോട്ട് പോവുകയാണ്. വിളികളും ഉൾവിളികളും ഉണ്ടാകും. അതൊന്നും കാര്യമാക്കണ്ട. പത്രക്കാർ കാണുമ്പോഴേക്കെ ചോദിക്കാറുണ്ട് കോൺഗ്രസുമായുള്ള ബന്ധമെങ്ങെനെയെന്ന്. എന്നാൽ, പത്രക്കാർ കേൾക്കേണ്ട. അധികാരമല്ല, നിലപാടാണ് ഏത് മുന്നണി ബന്ധത്തിെൻറയും ശക്തി. കോൺഗ്രസ് ലീഗ് ബന്ധം വളരെ ശക്തമായി മുന്നോട്ട് പോകും. മുസ്‍ലീം ലീഗ് നിലപാടുളള പാർട്ടിയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ജീവിതം തന്നെ യു.ഡി.എഫിന് വേണ്ടി ഉഴിഞ്ഞുവെച്ചതാണെന്ന് മുതിർന്ന മുസ്‍ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പല പ്രതിസന്ധികളും ഉണ്ടായിട്ടുണ്ട്. പ്രതിസന്ധികൾ വന്ന് ഭൂമി കുലുങ്ങിയിട്ടുണ്ട്. അപ്പോൾ ഒന്നും മാറ്റത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഇന്ത്യയിൽ ഏറ്റവും വലിയ പ്രതിസന്ധി അയോധ്യ പ്രശ്നത്തെ തുടർന്നുണ്ടായതാണ്. അപ്പോൾ പോലും മറിച്ചൊന്നും ചിന്തിക്കേണ്ടി വന്നിട്ടില്ല. ഇന്ത്യയിൽ മതേതരത്വത്തിെൻറ വെന്നിക്കൊടി പാറിക്കണമെങ്കിൽ കോൺഗ്രസ് അല്ലാതെ മറ്റൊന്നുണ്ടോയെന്നാണ് ഞങ്ങൾ ചോദിച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലീഗും കോൺഗ്രസും തമ്മിൽ അഭിപ്രായവ്യാത്യാസം നിലനിൽക്കുകയാണെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഡ്യറാലി എല്ലാറ്റിനുമുള്ള മറുപടി നൽകാനുള്ള വേദികൂടിയാക്കുകയായിരുന്നു ഇരു നേതാക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.