കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളിയാഴ്ച ആദിവാസി വയോധികൻ മതിയായ ചികിത്സകിട്ടാതെ മരിച്ച സംഭവത്തിൽ രണ്ടു ഡോക്ടർമാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
ഓർത്തോ വിഭാഗത്തിലെ ഡോ. അരുൺ പ്രകാശൻ, സർജറി വിഭാഗത്തിലെ ഡോ. വൈശാഖ് റമിൻ എന്നിവരെയാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ സസ്പെൻഡ് ചെയ്തത്. സംഭവദിവസം അത്യാഹിതവിഭാഗത്തിൽ ചുമതലയുണ്ടായിരുന്ന മെഡിക്കൽ ഓഫിസർമാരാണ് ഇരുവരും.
നിലമ്പൂർ പൂക്കോട്ടുംപാടം ചേലോട് ആദിവാസി കോളനിയിെല കണ്ടൻ എന്ന 50കാരനെ വെള്ളിയാഴ്ച ഉച്ചക്ക് 2.15നാണ് തെങ്ങിൽനിന്ന് വീണു പരിക്കേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. വൈകീട്ട് അഞ്ചരയോടെ ഇയാൾ അത്യാഹിതവിഭാഗത്തിൽ വെച്ച് മരിച്ചു. പിന്നീട് രാത്രി എട്ടുകഴിഞ്ഞാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്.
ഇയാൾക്ക് ചികിത്സ കിട്ടാൻ വൈകിയെന്നും ചികിത്സക്ക് വിദഗ്ധരുടെ മേൽനോട്ടമുണ്ടായില്ലെന്നും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിൽ കാലതാമസം ഉണ്ടായെന്നും വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ അന്വേഷണ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചതിെൻറ അടിസ്ഥാനത്തിലാണ് ഉത്തരവ്. സംഭവത്തിൽ കൂടുതൽ പേർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.