കോഴിക്കോട്: കോഴിക്കോട് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി എ.സി ലോ ഫ്ലോർ ബസ് സർവിസ് പുന:രാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി അഞ്ചു മുതലാണ് സർവിസ്. വൈകുന്നേരം 5.30 നും രാത്രി 11.30 നുമാണ് കോഴിക്കോട് ബസ് സ്റ്റാന്‍റിൽ നിന്ന് പുറപ്പെടുക. നെടുമ്പാശ്ശേരിയിൽ നിന്ന് പുലർച്ചെ രണ്ട് മണിക്കും രാവിലെ 9.45 നുമാണ് കോഴിക്കോട്ടേക്ക് ബസ് പുറപ്പെടുക.
കാലിക്കറ്റ് യൂണിവേഴ്സിറ്റി, ചങ്കുവെട്ടി, എടപ്പാൾ, തൃശൂർ അങ്കമാലി റൂട്ടിലാണ് സർവിസ്. മലബാറിൽ നിന്നുള്ള പ്രവാസികൾക്ക് ആശ്വാസം നൽകുന്നതാണ് സർവിസ്. online.keralartc.com വഴിയും ENTE KSRTC മൊബൈൽ ആപ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.