കോഴിക്കോട്: തിങ്കളാഴ്ച നടന്ന അപ്രഖ്യാപിത ഹർത്താലുമായി ബന്ധപ്പെട്ട് നഗരപരിധിയിൽ ഏർപ്പെടുത്തിയ പൊലീസ് നിയന്ത്രണം മേയ് അഞ്ചുവരെ നീട്ടി. ജില്ല സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ കഴിഞ്ഞ ദിവസം നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കേരള െപാലീസ് ആക്ട് 78, 79 പ്രകാരം പ്രഖ്യാപിച്ച നിയന്ത്രണ ഉത്തരവിെൻറ കാലാവധി ദീർഘിപ്പിച്ചെതന്ന് സിറ്റി ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ്കുമാർ അറിയിച്ചു.
റാലിയും പൊതുസമ്മേളനവും നടത്തുന്നതിെൻറ പേരിൽ സംഘർഷമുണ്ടായേക്കുമെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. നിയന്ത്രണ കാലയളവിൽ നഗരപരിധിയിൽ പൊതുസമ്മേളനം, റാലി, പ്രകടനം, മാർച്ച് എന്നിവ നടത്താൻ ഒരാഴ്ച മുമ്പ് സബ് ഡിവിഷൻ പൊലീസ് ഒാഫിസർമാർക്ക് അപേക്ഷ നൽകണം. ഇതിൽ പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യം, പ്രതീക്ഷിക്കുന്ന ആളുകളുടെ എണ്ണം, സ്ഥലം, സമയം, റൂട്ട് എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളുണ്ടാകണം. പൊലീസ് അനുമതി നൽകിയെങ്കിൽ മാത്രമേ പരിപാടി നടത്താൻ പാടുള്ളൂ. നശീകരണ, സ്ഫോടക വസ്തുക്കൾ, വെടിമരുന്ന്, കല്ലുകൾ, ആയുധങ്ങൾ തുടങ്ങിയവ ശേഖരിക്കുകയോ െകാണ്ടുപോവുകയോ ചെയ്യരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.