കോഴിക്കോട് -തൃശൂർ പാസഞ്ചർ റദ്ദാക്കൽ; റെയിൽവേ തീരുമാനം മലബാറിലെ യാത്രക്കാർക്ക് ഇരുട്ടടി

കോഴിക്കോട്: കോഴിക്കോട്-തൃശൂർ പാസഞ്ചർ ഈ മാസം 10 മുതൽ സർവിസ് നിർത്തിവെക്കുന്നത് മലബാറിലെ സാധാരണക്കാരായ യാത്രക്കാർക്ക് ഇരുട്ടടിയാകും. റെയിൽവേ ട്രാക്ക് ബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിന് താൽക്കാലികമായാണ് സർവിസ് നിർത്തിവെക്കുന്നതെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം.

രാവിലെ 7.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന ട്രെയിൻ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന നൂറുകണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു. 9.45ന് ഷൊർണൂരിലെത്തുന്ന ട്രെയിൻ നിരവധി സർക്കാർ ഓഫിസ് ജീവനക്കാരുടെയും ആശ്രയമാണ്. ഷൊർണൂരിൽനിന്ന് 5.35ന് പുറപ്പെട്ട് രാത്രി ഒമ്പതിന് കോഴിക്കോട്ട് അവസാനിക്കുന്ന സർവിസും താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ സീസൺ ടിക്കറ്റ് എടുത്ത് സ്ഥിരമായി ഈ പാസഞ്ചറിനെ ആശ്രയിക്കുന്നവരാണ്. പാസഞ്ചർ സർവിസ് അവസാനിപ്പിക്കുന്നതോടെ ഇവരുടെ യാത്ര ദുരിതത്തിലാവും. സീസൺ ടിക്കറ്റിൽ യാത്ര ചെയ്തവർക്ക് ഇനി യാത്രച്ചെലവും വർധിക്കും. റെയിൽവേയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. ഇതോടെ കോഴിക്കോട് എം.പി എം.കെ. രാഘവൻ സതേൺ റെയിൽവേ മാനേജറുമായി ബന്ധപ്പെട്ടു.

രണ്ടോ മൂന്നോ ആഴ്ചക്കകം പണി പൂർത്തിയാവുമെന്നും ശേഷം സർവിസ് പുനഃസ്ഥാപിക്കുമെന്നും സതേൺ റെയിൽവേ മാനേജർ ഉറപ്പുനൽകിയതായി എം.പിയുടെ ഓഫിസ് അറിയിച്ചു.

എന്നാൽ, ഇക്കാര്യം ഔദ്യോഗിക അറിയിപ്പിൽ സൂചിപ്പിച്ചിട്ടില്ലെന്നതിനാൽ റെയിൽവേ നടപടി സംശയത്തിനിടയാക്കുന്നുണ്ട്.

സ്വകാര്യ ബസ് ലോബിയുടെ താൽപര്യത്തിനു വഴങ്ങിയാണ് നീക്കമെന്നാണ് യാത്രക്കാരുടെ ആരോപണം. കോഴിക്കോട്ടേക്ക് സർവിസ് നിർത്തിവെക്കുന്ന ട്രെയിൻ തൃശൂർ മുതൽ ഷൊർണൂർ വരെ സർവിസ് നടത്തുന്നതും സംശയം ബലപ്പെടുത്തുന്നു.

 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

പാ​ല​ക്കാ​ട്: വി​വി​ധ ഡി​വി​ഷ​നു​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ 06455 ഷൊ​ർ​ണൂ​ർ -കോ​ഴി​ക്കോ​ട് മെ​മു എ​ക്സ്പ്ര​സി​ന്റെ സ​മ​യ​ത്തി​ൽ സെ​പ്റ്റം​ബ​ർ ഒ​മ്പ​ത് മു​ത​ലും 16607 ക​ണ്ണൂ​ർ -കോ​യ​മ്പ​ത്തൂ​ർ എ​ക്സ്പ്ര​സി​ന്റെ സ​മ​യ​ത്തി​ൽ 10 മു​ത​ലും മാ​റ്റം വ​രും.

പു​തു​ക്കി​യ സ​മ​യ​പ​ട്ടി​ക​പ്ര​കാ​രം ഷൊ​ർ​ണൂ​ർ -കോ​ഴി​ക്കോ​ട് മെ​മു രാ​ത്രി 8.40നേ ​ഷൊ​ർ​ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ക​യു​ള്ളൂ (നി​ല​വി​ലെ സ​മ​യം വൈ​കീ​ട്ട് 5.45). പ​ട്ടാ​മ്പി -9.01, കു​റ്റി​പ്പു​റം -9.27, തി​രൂ​ർ -9.43, താ​നൂ​ർ -9.52 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ സ​മ​യ​ക്ര​മം.

16607 ക​ണ്ണൂ​ർ -കോ​യ​മ്പ​ത്തൂ​ർ എ​ക്സ്പ്ര​സ് ക​ണ്ണൂ​രി​ൽ​നി​ന്ന് 20 മി​നി​റ്റ് നേ​ര​ത്തേ രാ​വി​ലെ ആ​റി​നു പു​റ​പ്പെ​ടും. ത​ല​ശ്ശേ​രി -6.26, വ​ട​ക​ര -6.48, കോ​ഴി​ക്കോ​ട് -7.40, തി​രൂ​ർ -8.33, കു​റ്റി​പ്പു​റം -8.49, പ​ട്ടാ​മ്പി -9.09, ഷൊ​ർ​ണൂ​ർ -9.45, ഒ​റ്റ​പ്പാ​ലം -10.09, പാ​ല​ക്കാ​ട് -10.40, കോ​യ​മ്പ​ത്തൂ​ർ -ഉ​ച്ച 1.45 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​ക്കി​യ സ​മ​യം.

Tags:    
News Summary - Kozhikode - Thrissur passenger cancellation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.