വർഗീയ കാർഡിറക്കുന്നതിന്‍റെ പ്രത്യാഘാതം സി.പി.എം തിരിച്ചറിയണം -കെ.പി.എ. ​മജീദ്​

തൊടുപുഴ: ഉത്തരേന്ത്യയിൽ ബി.ജെ.പി പയറ്റിയ വർഗീയ ധ്രുവീകരണം ഇപ്പോൾ സി.പി.എം കേരളത്തിൽ ആവർത്തിക്കുകയാണെന്ന്​ മുസ്​ലിംലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്​. ന്യൂനപക്ഷ മതവിഭാഗങ്ങളെ തെറ്റിക്കാൻ സി.പി.എം ബോധപൂർവം ശ്രമിക്കുകയാണെന്നും മജീദ് പറഞ്ഞു​.

കേരളത്തി​ന്‍റെ സാമൂഹിക മനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിൽ വർഗീയ കാർഡിറക്കി സി.പി.എം നടത്തുന്ന ആസൂത്രിത രാഷ്​ട്രീയക്കളിയുടെ പ്രത്യാഘാതം വലുതാണെന്നും ഇനിയെങ്കിലും പാർട്ടി നേതൃത്വം ഇത്​ തിരിച്ചറിയണമെന്നും മജീദ് ആവശ്യപ്പെട്ടു.

കളമശ്ശേരി സീറ്റിൽ ഇബ്രാഹീംകുഞ്ഞ് മത്സരിക്കുന്നത് അടക്കം തീരുമാനമായിട്ടില്ല. കേസുകൾ ഉള്ള എം.എൽ.എമാരെ മാറ്റി നിർത്തുന്നതിനെ കുറിച്ച് ഇതുവരെ ചർച്ച ചെയ്​തിട്ടില്ലെന്നും മജീദ് പറഞ്ഞു. വെൽ​െഫയർ പാർട്ടിയുമായി ബന്ധം വേണമോ എന്നത് യു.ഡി.എഫാണ്​ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - KPA Majeed React to CPM Communal Polarisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.