കോഴിക്കോട്: ആർ.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിെൻറ പാലക്കാട് മുത്താന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ചെയ്തികള്‍ സംഘ്പരിവാറിെൻറ ദേശീയതയും രാജ്യസ്നേഹവും കാപട്യമാണെന്ന് കൂടുതല്‍ വ്യക്തമാക്കിയതായി മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്.
ജില്ല മജിസ്ട്രേറ്റിെൻറ വിലക്ക് ലംഘിച്ച് രാജ്യത്തിെൻറ നിയമവാഴ്ചയെ വെല്ലുവിളിച്ചവര്‍ ഇന്ത്യന്‍ ഭരണഘടനയും നീതിന്യായ സംവിധാനങ്ങളും അംഗീകരിക്കുന്നില്ലെന്ന പ്രഖ്യാപനമാണ് നടത്തിയത്. ദേശീയ ഗാനത്തിനുപകരം വന്ദേമാതരം പാടിയത് ദേശീയ പതാകയെ അപമാനിക്കലാണ്. രാജ്യത്താകെ ജനകോടികള്‍ ഇന്ത്യന്‍ പതാക വാനിലുയര്‍ത്തി ദേശീയ ഗാനം ആലപിച്ചപ്പോള്‍ വിവാദത്തിെൻറയും നിയമലംഘനത്തിെൻറയും ചടങ്ങാണ് മുത്താന്തറയില് കൊണ്ടാടിയത്. രാഷ്ട്രീയ നേതാവ് മാത്രമായ മോഹന്‍ ഭാഗവത് തന്നെ പതാക ഉയര്‍ത്തണമെന്ന് വാശിപിടിച്ച മാനേജ്മെൻറിനും പ്രധാനാധ്യാപകനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം. വിഷയത്തിെൻറ ഗൗരവം ഉള്‍ക്കൊണ്ട് നടപടി സ്വീകരിക്കാതെ പതിവ് ഒത്തുതീര്‍പ്പിലേക്ക് സംസ്ഥാന സര്‍ക്കാര്‍ ചുവടുമാറ്റിയാല്‍ നിയമപോരാട്ടത്തിലൂടെ നേരിടുമെന്നും കെ.പി.എ മജീദ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.