'ഒരു കഥാപാത്രത്തിന് ജീവനേകാൻ ശബ്ദം മാത്രം മതിയെന്നു തെളിയിച്ച നാരായണി'

ന്തരിച്ച നടി കെ.പി.എ.സി ലളിതയെ അനുസ്മരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ഒരു കഥാപാത്രത്തിന് ജീവനേകാൻ ശബ്ദം മാത്രം മതിയെന്നു തെളിയിച്ച നാരായണി (മതിലുകൾ) മാത്രം മതി ആ ജന്മം അഭിനയകലയ്ക്ക് വേണ്ടി മാത്രമായിരുന്നുവെന്ന് എക്കാലവും ഓർക്കാനെന്ന് മന്ത്രി അനുസ്മരണക്കുറിപ്പിൽ പറഞ്ഞു.

മന്ത്രി ഡോ. ആർ. ബിന്ദുവിന്‍റെ അനുസ്മരണക്കുറിപ്പ്

ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള പങ്കായമായിട്ടാണ് കെ.പി.എ.സി ലളിത കല ചെയ്യാൻ ഇറങ്ങുന്നത്. ഒരു പെണ്ണിന് ഇന്നുപോലും എളുപ്പമല്ലാത്ത തിരഞ്ഞെടുപ്പാണ് ജീവിതത്തിനുവേണ്ടി കല തിരഞ്ഞെടുക്കുകയെന്നത്.

അക്കാലത്ത് ആ വഴി കണ്ടെത്തിയെന്നു മാത്രമല്ല, കലാപ്രവർത്തനത്തിൽ പൂർണ്ണസമർപ്പണം കൊണ്ട് അവർ അദ്വിതീയയാവുകയും ചെയ്തു. ഇതിഹാസതുല്യമായ പെൺ കലാജീവിതം എന്നുതന്നെ അതിനെ വിളിക്കണം.

തികവാർന്ന കഥാപാത്രങ്ങൾ. അവർക്കല്ലാതെ മറ്റാർക്കും ചെയ്യാനാവാത്തതെന്നു കരുതിപ്പോകുന്ന എണ്ണമറ്റ വേഷങ്ങൾ.

ഒരു കഥാപാത്രത്തിന് ജീവനേകാൻ ശബ്ദം മാത്രം മതിയെന്നു തെളിയിച്ച നാരായണി (മതിലുകൾ) മാത്രം മതി ആ ജന്മം അഭിനയകലയ്ക്ക് വേണ്ടി മാത്രമായിരുന്നുവെന്ന് എക്കാലവും ഓർക്കാൻ.

വിട, പ്രിയങ്കരിയായ അഭിനേത്രീ..

Tags:    
News Summary - Kpac Lalitha minister dr r bindu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.