തിരുവനന്തപുരം: നടൻ ജോജുവിനെതിരായ പ്രതിഷേധത്തിെൻറ ഭാഗമായി സിനിമ ഷൂട്ടിങ് തടസ്സപ്പെടുത്തുന്ന യൂത്ത് കോൺഗ്രസ് സമരരീതിയോട് വിയോജിച്ച് കെ.പി.സി.സി നേതൃത്വം. ഇതുസംബന്ധിച്ച് കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡൻറ് കെ. സുധാകരൻ പ്രകടിപ്പിച്ച അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. കോൺഗ്രസുമായി ബന്ധമുള്ളവരും സിനിമ മേഖലയിലുണ്ട്. ജോജുവിനെതിരെ പ്രതിഷേധിക്കുന്നതിൽ തെറ്റില്ല. എന്നാൽ അത് ഷൂട്ടിങ് തടസ്സപ്പെടുത്തിയാകരുതെന്ന് സുധാകരൻ വ്യക്തമാക്കി.
ഇന്ധവില കുറയ്ക്കണമെന്ന ആവശ്യത്തിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. അടുത്തഘട്ടത്തിൽ മുഴുവൻ നിയോജക മണ്ഡലത്തിലെയും ഒരു ബ്ലോക്കിൽ കേന്ദ്ര സർക്കാർ ഒാഫിസിന് മുന്നിലും മറ്റൊരു ബ്ലോക്കിൽ സംസ്ഥാന സർക്കാർ ഒാഫിസിന് മുന്നിലുമായിരിക്കും സമരം. സമരത്തോട് സർക്കാർ മുഖംതിരിച്ചാൽ രാജ്ഭവൻ മുതൽ സെക്രേട്ടറിയറ്റ് വരെ മനുഷ്യച്ചങ്ങല തീർക്കും.മണ്ഡലം കമ്മിറ്റി വരെയുള്ള പാർട്ടി പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു. ബ്ലോക്ക് തലം വരെയുള്ള പുനസംഘടന ഒരുമാസത്തിനകം പൂർത്തീകരിക്കും. കെ.പി.സി.സി ഭാരവാഹികൾക്കുള്ള നേതൃ പരിശീലനക്യാമ്പ് 21, 22 തീയതികളിൽ നടത്തും.
മുല്ലപ്പെരിയാർ ഡാമിെല ജലനിരപ്പ് 152 അടിയായി ഉയർത്താനുള്ള തമിഴ്നാടിെൻറ ശ്രമത്തെ എതിർക്കാൻ യോഗം തീരുമാനിച്ചു. പാർട്ടി യോഗങ്ങളിലെ ചർച്ചയും തീരുമാനങ്ങളും മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നവരെ കണ്ടെത്തി കർശന നടപടിയെടുക്കുമെന്ന് സുധാകരൻ യോഗത്തിൽ മുന്നറിയിപ്പുനൽകി.പാർട്ടി നടത്തിയ ചക്രസ്തംഭന സമരത്തിെനതിരാണെന്ന് വരുത്താൻ ചില മാധ്യമങ്ങൾ തനിെക്കതിരെ ശ്രമിച്ചുെവന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ യോഗത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.