കൊച്ചി: തന്നെ പാർട്ടിയിൽനിന്നു പുറത്താക്കാൻ കെ.പി.സി.സിക്ക് അധികാരമില്ലെന്നു മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ്. എ.ഐ.സി.സി അംഗമായ തന്നെ പുറത്താക്കാൻ സംസ്ഥാന കോൺഗ്രസിന് കഴിയില്ലെന്നും അത് പോലും കേരളത്തിലെ നേതാക്കൾക്കറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
സെമിനാറിൽ പങ്കെടുത്താൽ പാർട്ടിയിൽ നിന്നു പുറത്താക്കും എന്നd ഭീഷണിപ്പെടുത്തി. ജന്മം കൊണ്ട് കോൺഗ്രസുകാരനാണ് ഞാൻ. എന്നും പാർട്ടി അച്ചടക്കം പാലിച്ചയാളാണ്. ചില പ്രത്യേക സാഹചര്യത്തിൽ കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും രണ്ട് തട്ടിലാണുള്ളത്. ഈയവസ്ഥ മാറ്റി ദേശീയ സാഹചര്യം മനസ്സിലാക്കി മുന്നോട്ടു പോകണം. ഞാൻ പോകുന്നത് സി.പി.എമ്മിലേക്കല്ല. ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനാണ്. പദവിക്കു പ്രായപരിധിയുണ്ടെങ്കില്‍ നേതൃത്വം പറയട്ടെ. പാര്‍ട്ടി അച്ചടക്കം എല്ലാവര്ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്കു സ്ഥാനമാനങ്ങള്‍ വെറുതെ കിട്ടതല്ല. ഉറങ്ങിയത് കൊണ്ടല്ല തനിക്കു സ്ഥാനങ്ങള്‍ ലഭിച്ചത്. പാർട്ടിക്കു വേണ്ടി കഷ്ടപ്പട്ടിട്ടു തന്നെയാണ്. തന്നേക്കാള്‍ പ്രായമുള്ളവര്‍ പാര്‍ട്ടിയിലുണ്ട്. തന്നെ ചിലർ തിരുത തോമ എന്ന് വിളിച്ച് പരിഹസിച്ചതായും കെ.വി തോമസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.