ന്യൂഡൽഹി/തിരുവനന്തപുരം: മാരത്തൺ ചർച്ചകൾക്കൊടുവിൽ കെ.പി.സി.സി ഭാരവാഹിപട്ടികക്ക് ഭേദഗതികളോടെ അംഗീകാരം. എഴുകോണിൽനിന്ന് പി.സി. വിഷ്ണുനാഥിനെയും വട്ടിയൂർക്കാവിൽനിന്ന് ശശി തരൂരിനെയും ഉൾപ്പെടുത്തിയതടക്കം തിരുത്തൽ വരുത്തിയ പട്ടികയിൽ വിശാല െഎ ഗ്രൂപ്പിന് നേരിയ മുൻതൂക്കമുണ്ട്. പുതിയ കെ.പി.സി.സി അംഗങ്ങളുടെ േയാഗം തിങ്കളാഴ്ച രാവിലെ 10.30ന് തിരുവനന്തപുരത്ത് ചേരും.
വിവിധ ബ്ലോക്ക് പ്രതിനിധികളായ 282 പേരെയാണ് പട്ടികയിൽ ഉൾക്കൊള്ളിച്ചത്. പുതിയ കെ.പി.സി.സി പ്രസിഡൻറിനെ തെരഞ്ഞെടുത്തശേഷം പരമാവധി 15 ശതമാനം അംഗങ്ങളെ നാമനിർദേശം ചെയ്യാമെന്ന ധാരണയോടെയാണ് പട്ടിക അംഗീകരിച്ചത്.
15 പാർലമെൻററി പാർട്ടി പ്രതിനിധികളും ഏഴ് കെ.പി.സി.സി മുൻപ്രസിഡൻറുമാരും പട്ടികയിലുണ്ട്. 45 വയസ്സിന് താഴെയുള്ള 45 പേരുണ്ട്. വനിതാപ്രാതിനിധ്യം 12ൽനിന്ന് 28 ആയി ഉയർന്നു. പട്ടികവിഭാഗ പ്രതിനിധികൾ 18.
ഉമ്മൻ ചാണ്ടിയുടെ സമ്മർദത്തിനൊടുവിൽ പി.സി. വിഷ്ണുനാഥിനെ എഴുകോണിൽനിന്നുതന്നെ പ്രതിനിധിയാക്കിയേപ്പാൾ, എതിർപ്പുയർത്തിയ കൊടിക്കുന്നിൽ സുരേഷിന് സമാധാനം പകർന്ന് അദ്ദേഹം നിർദേശിച്ച രണ്ടുപേരെയും ഉൾപ്പെടുത്തി. പന്തളത്ത് അനിതക്കുപകരം സരോജിനി ബാലനും ചവറയിൽ ബിന്ദു ജയന് പകരം കെ. സുരേഷ് ബാബുവും ഇടം നേടി. താൻ നിർദേശിച്ചവരെ ഉൾപ്പെടുത്താൻ മടികാണിച്ചതിനെതുടർന്ന് ശശി തരൂർ രാജിസന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, രാജി അംഗീകരിച്ചില്ല.
എം.പിമാരായ കെ.സി. വേണുഗോപാല്‍ പയ്യന്നൂരിൽനിന്നും എം.കെ. രാഘവന് മാടായിയില്‍നിന്നും എത്തും. രാജ്മോഹൻ ഉണ്ണിത്താൻ കുണ്ടറയിൽനിന്നും കെ.പി.സി.സി വൈസ് പ്രസിഡൻറ് ലാലി വിൻെസൻറ് നെടുങ്കണ്ടത്തുനിന്നും പട്ടികയിൽ ഇടംപിടിച്ചെന്നാണ് വിവരം. വി.എം. സുധീരെൻറയും പി.സി. ചാക്കോയുടെയും അനുയായികൾക്കും ഇടം ലഭിച്ചിട്ടുണ്ട്. പ്രധാന ഗ്രൂപ്പുകൾക്ക് പുറത്തുനിന്ന് 22 പേർ ഇടംപിടിച്ചു.
വേണ്ടത്ര ചർച്ച നടത്താതെ ഗ്രൂപ്പുകൾ പങ്കിെട്ടടുത്ത ഭാരവാഹിപ്പട്ടിക, മുതിർന്ന എം.പിമാരുടെയും മറ്റും എതിർപ്പിനെതുടർന്ന് രണ്ടുവട്ടം ഹൈകമാൻഡ് തള്ളിയിരുന്നു.
എ.കെ. ആൻറണിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇപ്പോഴത്തെ ധാരണ. കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രെൻറ അനുമതിയോടെ പട്ടിക സംസ്ഥാനത്തേക്ക് കൈമാറി. പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്യുന്നത് തർക്കരഹിതമാക്കുകയെന്ന വെല്ലുവിളി ബാക്കി നിർത്തിക്കൊണ്ടാണ് പട്ടിക.
രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് നാമനിർദേശം ചെയ്യുന്ന പ്രമേയം പാസാക്കുകയെന്ന അടിയന്തര ചുമതലയാണ് തിങ്കളാഴ്ച ചേരുന്ന പുതിയ പി.സി.സി യോഗത്തിനുള്ളത്. പുതിയ കെ.പി.സി.സി പ്രസിഡൻറിനെ തെരഞ്ഞെടുക്കാനുള്ള ചുമതല എ.െഎ.സി.സിക്ക് നൽകി മറ്റൊരു പ്രമേയവും യോഗം അംഗീകരിക്കും.
പുതിയ പട്ടികക്ക് ഏറ്റവും നേരേത്ത അംഗീകാരം നൽകുകയെന്നത് ഇൗ സാഹചര്യത്തിൽ ഡൽഹിയിലെ കേരളനേതാക്കളുടെ പ്രധാനദൗത്യമായി മാറിയിരുന്നു.
മെറ്റല്ലാ പി.സി.സികളും ഇൗ പ്രമേയം ഡൽഹിയിൽ എത്തിച്ചിട്ടും കേരളത്തിന് കഴിയാത്തത് സംസ്ഥാനനേതാക്കൾക്ക് നാണക്കേടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.