മലപ്പുറം: കോൺഗ്രസിെൻറ രാഷ്ട്രീയകാര്യ സമിതി യോഗം ശനിയാഴ്ച മലപ്പുറത്ത് നടക്കും. എം.എം. ഹസൻ കെ.പി.സി.സി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്. രാവിലെ 10ന് ഡി.സി.സി ഒാഫിസിൽ ചേരുന്ന യോഗത്തിൽ സമിതി അംഗങ്ങൾ പെങ്കടുക്കും. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് േകാൺഗ്രസ് നേതാക്കളെല്ലാം മലപ്പുറത്തുള്ളതിനാലാണ് യോഗം ഇത്തവണ മലപ്പുറത്താക്കിയത്.
എസ്.എസ്.എൽ.സി പരീക്ഷ റദ്ദാക്കൽ, മൂന്നാർ കൈേയറ്റം, എ.കെ. ശശീന്ദ്രെൻറ രാജി, മലപ്പുറം ഉപതെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. അടുത്ത ഒരുമാസത്തേക്കുള്ള കർമപരിപാടികൾക്ക് രൂപം നൽകും. പുതിയ കെ.പി.സി.സി ഭാരവാഹികളുടെ കാര്യത്തിലും ചർച്ചയുണ്ടായേക്കും. കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉമ്മൻ ചാണ്ടി പെങ്കടുക്കാത്തത് വിവാദമായിരുന്നു. ഹൈകമാൻഡിനോടുള്ള അതൃപ്തിയായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിട്ടുനിൽക്കലിന് കാരണമായത്. പിന്നീട് രണ്ടുതവണ വിവിധ കാരണങ്ങളാൽ യോഗം മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.