തിരുവനന്തപുരം: നിരാലംബരായ രോഗികൾക്കും അശരണർക്കും കൈത്താങ്ങാകാൻ പീപ്ൾസ് ഫൗണ്ടേഷനുമായി സഹകരിച്ച് 'മീഡിയവൺ' സംപ്രേഷണം ചെയ്യുന്ന 'സ്നേഹസ്പർശം' പരിപാടി 100 എപ്പിസോഡ് പൂർത്തിയാക്കി. മീഡിയവൺ തിരുവനന്തപുരം സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ പരിപാടിയുടെ അവതാരക ഗായിക കെ.എസ്. ചിത്രയെ ആദരിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ മീഡിയവണിൻെറ ഉപഹാരം നൽകി.
നൂറുകണക്കിന് പേർക്ക് സഹായമെത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കൂടുതൽ പേർക്ക് കൈത്താങ്ങാവാൻ മീഡിയവണിന് കഴിയെട്ടയെന്നും മന്ത്രി ആശംസിച്ചു. മീഡിയവൺ കമ്യൂണിക്കേഷൻ ഓഫിസർ പി.ബി.എം ഫർമീസ് അധ്യക്ഷതവഹിച്ചു.
പീപ്ൾസ് ഫൗണ്ടേഷൻ പി.ആർ.ഒ നാസിമുദ്ദീൻ, ചുങ്കത്ത് ജ്വല്ലറി ജനറൽ മാനേജർ ഷാനവാസ് ഖാൻ, മീഡിയവൺ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.ആർ. സാജു, അഡ്മിൻ മാനേജർ സമീർ നീർക്കുന്നം, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജ്യോതി വെള്ളല്ലൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.