കെ.എസ്. ഹരിഹരന്‍ മുക്കം ഉമർ ഫൈസിയുടെ നമസ്കാരത്തെ പരിഹസിച്ചത്​ അപലപനീയം -എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: കോഴിക്കോട് സംഘടിപ്പിക്കപ്പെട്ട ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുടെ വേദിയില്‍ സമസ്ത സെക്രട്ടറി കൂടിയായ മുക്കം ഉമര്‍ ഫൈസി നമസ്‌കരിച്ചതിനെ അധിക്ഷേപിക്കുകയും തരംതാണ പ്രയോഗങ്ങള്‍ കൊണ്ട് പരിഹസിക്കുകയും ചെയ്ത ആര്‍.എം.പി നേതാവ് കെ.എസ്. ഹരിഹരന്‍റെ പ്രസ്താവന അപലപനീയമെന്ന്​ എസ്.കെ.എസ്.എസ്.എഫ്. നമസ്‌കാരം സമയനിഷ്ഠ പാലിച്ച്​ നിര്‍വഹിക്കേണ്ട ആരാധനയാണ്. ഇടത്, വലത് രാഷ്ട്രീയ വേദികളില്‍ പലപ്പോഴായി നമസ്‌കാരം നിര്‍വഹിക്കപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക സാമൂഹിക സ്വത്വങ്ങള്‍ പൊതുസമൂഹം പരിചയപ്പെടുന്നത് പോലും അംഗീകരിക്കാന്‍ സാധിക്കാത്ത നാസ്തിക ചിന്തയാണ് ഹരിഹരനെ ഈ പ്രസ്താവനക്ക് പ്രേരിപ്പിച്ചത്. മതപണ്ഡിതരെയും വിശ്വാസാചാരങ്ങളെയും അവഹേളിക്കുന്ന ആര്‍.എം.പി നേതാവിന്‍റെ പ്രസ്താവന തിരുത്താനും അപലപിക്കാനും ഉത്തരവാദപ്പെട്ട നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്നും യോഗം വ്യക്തമാക്കി.

പ്രസിഡന്‍റ്​ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അയ്യൂബ് മുട്ടില്‍, ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തള്ളി, ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി, അബ്ദുറഷീദലി ശിഹാബ് തങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഒ.പി. അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.

Tags:    
News Summary - K.S. Hariharan's statement is condemnable; SKSSF not to denigrate worship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.