representational image

പിഴിഞ്ഞ്​ മതിയാകാതെ കെ.എസ്​.ഇ.ബി; കണക്ഷൻ ചാർജും കൂട്ടും

തി​രു​വ​ന​ന്ത​പു​രം: വ​ർ​ഷാ​വ​ർ​ഷം നി​ര​ക്ക്​ വ​ർ​ധ​ന​യും എ​ല്ലാ മാ​സ​വും സ​ർ​ചാ​ർ​ജും അ​ടി​ച്ചേ​ൽ​പ്പി​ച്ച്​ ജ​ന​ത്തെ പി​ഴി​യു​ന്ന​തി​ന്​ പു​റ​മെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ചാ​ർ​ജ്​ അ​ട​ക്ക​മു​ള്ള​വ​യും കു​ത്ത​നെ കൂ​ട്ടാ​ൻ വൈ​ദ്യു​തി ബോ​ർ​ഡ്.

പോ​സ്റ്റ്​ ആ​വ​ശ്യ​മി​ല്ലാ​ത്ത ക​ണ​ക്ഷ​ന്​ ഈ​ടാ​ക്കു​ന്ന നി​ര​ക്ക്​ 1740ൽ ​നി​ന്ന്​ 2983 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ​ ആ​വ​ശ്യ​പ്പെ​ട്ട്​ കെ.​എ​സ്.​ഇ.​ബി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​നെ സ​മീ​പി​ച്ചു. ക​മീ​ഷ​ൻ ജൂ​ലൈ 18ന്​ ​തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി വ​ർ​ധ​ന പ്ര​ഖ്യാ​പി​ക്കും.

വൈ​ദ്യു​തി ബോ​ർ​ഡ്​ ചെ​യ്യു​ന്ന 98 ജോ​ലി​ക​ളു​ടെ നി​ര​ക്ക്​ കൂ​ട്ടാ​നാ​ണ്​ ആ​വ​ശ്യം. 2018ലാ​ണ്​ നി​ല​വി​ലെ നി​ര​ക്ക്​ പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. കൂ​ലി വ​ർ​ധ​ന, സാ​മ​ഗ്രി​ക​ളു​ടെ വി​ല വ​ർ​ധ​ന, ഗ​താ​ഗ​ത ചെ​ല​വ്​ വ​ർ​ധ​ന എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണി​ത്. പോ​സ്റ്റ്​ മാ​റ്റു​ക, ലൈ​ൻ വ​ലി​ക്കു​ക, മീ​റ്റ​ർ മാ​റ്റു​ക, സിം​ഗി​ൾ ഫേ​സി​ൽ​നി​ന്ന്​ ത്രീ​ഫേ​സി​ലേ​ക്ക്​ മാ​റ്റു​ക, ലൈ​ൻ ശേ​ഷി മാ​റ്റു​ക എ​ന്നി​വ​ക്കെ​ല്ലാം നി​ര​ക്ക്​ കൂ​ടും. വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന കു​ത്ത​നെ വ​ർ​ധി​പ്പി​ക്കു​ന്ന തീ​രു​മാ​നം അ​ടു​ത്ത ദി​വ​സം ത​ന്നെ ഉ​ണ്ടാ​കും. പു​റ​മെ എ​ല്ലാ​മാ​സ​വും സ​ർ​ചാ​ർ​ജും പി​രി​ക്കു​ന്നു​ണ്ട്. സിം​ഗി​ൾ ഫേ​സ്​ വെ​ത​ർ​പ്രൂ​ഫ്​ ക​ണ​ക്​​ഷ​ന്​ 1243 രൂ​പ​യും ത്രീ​ഫേ​സ്​ വെ​ത​ർ പ്രൂ​ഫി​ന്​ 761 രൂ​പ​യും വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. ത്രീ​ഫേ​സി​ൽ കൂ​ടു​ത​ൽ കെ.​ഡ​ബ്ല്യു​വി​ലേ​ക്ക്​ മാ​റ്റി​യാ​ൽ 2480 രൂ​പ മു​ത​ൽ 3558 രൂ​പ വ​രെ​യാ​ണ്​ വ​ർ​ധ​ന. വെ​ത​ർ പ്രൂ​ഫ്​ ക​ണ​ക്ഷ​ന്​ പോ​സ്റ്റ്​ ഇ​ടു​ന്ന​തി​ന്​ 5540 രൂ​പ​യാ​യി​രു​ന്ന​ത്​ 7547 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

സിം​ഗി​ൾ ഫേ​സി​ൽ 50 മീ​റ്റ​ർ ലൈ​നി​ൽ പോ​സ്റ്റ്​ ഇ​ടു​ന്ന​തി​ന്​ 16,116 രൂ​പ ന​ൽ​ക​ണം. 6956 രൂ​പ​യാ​ണ്​ ബോ​ർ​ഡ്​ അ​ധി​കം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ൽ.​ടി സിം​ഗി​ൾ ഫേ​സ്​ ത്രീ​ഫേ​സ്​ ആ​ക്കാ​ൻ 1763 രൂ​പ​യാ​ണ്​ വ​ർ​ധ​ന. സിം​ഗി​ൾ ഫേ​സ്​ മീ​റ്റ​ർ മാ​റ്റാ​ൻ 310 രൂ​പ​യും ത്രീ​ഫേ​സ്​ മീ​റ്റ​ർ മാ​റ്റാ​ൻ 406 രൂ​പ​യും വ​ർ​ധി​പ്പി​ക്ക​ണം.

Tags:    
News Summary - KSEB Connection charges will also increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.