​ഹരിത ഹൈ​ഡ്രജൻ പ്ലാന്‍റടക്കം പരീക്ഷണങ്ങൾക്ക്​ കെ.എസ്​.ഇ.ബി

തി​രു​വ​ന​ന്ത​പു​രം: നി​ർ​മാ​ണം ന​ട​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ള്ള​തു​മാ​യ ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നൊ​പ്പം ഹ​രി​ത ​​ഹൈ​ഡ്ര​ജ​ൻ പ്ലാ​ന്‍റ​ട​ക്കം നൂ​ത​ന മേ​ഖ​ല​ക​ളി​ൽ​കൂ​ടി സ​ജീ​വ​മാ​കാ​ൻ ​കെ.​എ​സ്.​ഇ.​ബി. വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ വ​ർ​ധി​ക്കാ​നി​ട​യു​ള്ള ഊ​ർ​ജ ആ​വ​ശ്യ​ക​ത നി​റ​വേ​റ്റാ​ൻ സ​മ​യ​ബ​ന്ധി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​യ പ​ദ്ധ​തി​ക​ൾ അ​നി​വാ​ര്യ​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണി​ത്.

കൊ​ച്ചി​യി​ൽ ഹ​രി​ത ഹൈ​ഡ്ര​ജ​ൻ പ്ലാ​ന്‍റ്​ ഉ​ൾ​പ്പെ​ടെ പ​ദ്ധ​തി​ക​ളാ​ണ്​ പ​രി​ഗ​ണ​ന​യി​ൽ. പ്ലാ​ന്‍റി​ന്​ സാ​ധ്യ​ത​പ​ഠ​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ​പ്ര​തി​ദി​നം 30 മു​ത​ൽ 40 വ​രെ ട​ൺ ഉ​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള പ്ലാ​ന്‍റാ​ണ്​​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഹ​രി​ത ​ഹൈ​ഡ്ര​ജ​ൻ പ​ദ്ധ​തി​ക​ൾ​ക്ക്​ കേ​ന്ദ്ര സ​ർ​ക്കാ​റ​ട​ക്കം അ​നു​കൂ​ല സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന​തി​നാ​ൽ തു​ട​ർ​ന​ട​പ​ടി ​വേ​ഗ​ത്തി​ലാ​ക്കാ​നാ​വും.

ഇ​തോ​ടൊ​പ്പം സോ​ളാ​ർ അ​ട​ക്കം പു​ന​​രു​പ​യോ​ഗ ഊ​ർ​ജ​മേ​ഖ​ല​യി​ൽ ‘ബാ​റ്റ​റി എ​ന​ർ​ജി സ്​​റ്റോ​റേ​ജ്​ സി​സ്റ്റം (ബി.​ഇ.​എ​സ്.​എ​സ്) കൊ​ണ്ടു​വ​രു​ന്ന​തും വി​ത​ര​ണ രം​ഗ​ത്ത്​ മേ​ഖ​ല തി​രി​ച്ച്​ സ​മ​ഗ്ര ‘ഹോ​ട്ട്​​ലൈ​ൻ മെ​യി​ന്‍റ​ന​ൻ​സ്​ സം​വി​ധാ​ന’​വും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​തു വി​ത​ര​ണ ​​ശൃം​ഖ​ല​യി​ൽ ത​ട​സ്സ​മി​ല്ലാ​​ത്ത​ വൈ​ദ്യു​തി ഉ​റ​പ്പാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. കാ​ലാ​വ​സ്ഥ മാ​റ്റ​മ​ട​ക്കം മ​ന​സ്സി​ലാ​ക്കി വൈ​ദ്യു​തോ​ൽ​പാ​ദ​നം ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ ‘എ.​ഐ’ സാ​​ങ്കേ​തി​ക​വി​ദ്യ സാ​ധ്യ​ത​ക​ളും തേ​ടും. ജ​ല​വൈ​ദ്യു​തോ​ൽ​പാ​ദ​ന രം​ഗ​ത്ത്​ പ​മ്പ്​​ഡ്​ സ്​​റ്റോ​റേ​ജ്​ പ​ദ്ധ​തി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കാ​ൻ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കും.

ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്നെ​ന്ന്​ ​കെ.​എ​സ്.​ഇ.​ബി സ​മ്മ​തി​ക്കു​ന്നു​ണ്ട്. വി​വി​ധ അ​നു​മ​തി​ക​ളു​ടെ വൈ​ക​ൽ, രൂ​പ​ക​ൽ​പ​ന​യി​ലെ മാ​റ്റ​ങ്ങ​ൾ, ഭൂ​മി ല​ഭി​ക്കാ​തി​രി​ക്ക​ൽ എ​ന്നി​ങ്ങ​നെ പ​ല​കാ​ര​ണ​ങ്ങ​ളാ​ണ്​ പ​ദ്ധ​തി​ക​ൾ​ക്ക്​ ത​ട​സ്സം.

ചീ​മേ​നി​യി​ലെ 100 മെ​ഗാ​വാ​ട്ടി​ന്‍റെ സോ​ളാ​ർ പാ​ർ​ക്കി​ന്​ ത​ട​സ്സ​വും ഭൂ​മി ല​ഭി​ക്കാ​ത്ത​താ​ണെ​ന്ന്​ ​കെ.​എ​സ്.​ഇ.​ബി റി​പ്പോ​ർ​ട്ടി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു. 

Tags:    
News Summary - KSEB for experiments including green hydrogen plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.