തിരുവനന്തപുരം: വൈദ്യുതി ബോർഡ് സേവനങ്ങളുമായി വീട്ടുപടിക്കലെത്തുന്നു. പുതിയ കണക്ഷന് 1912 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്താൽ ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തുകയും അപേക്ഷഫോറം പൂരിപ്പിച്ച് വാങ്ങുകയും ചെയ്യും. പണമടച്ചാലുടൻ കണക്ഷൻ നൽകും. പലതവണ വൈദ്യുതി ഒാഫിസിൽ കയറിയിറങ്ങുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. വൈദ്യുതി ബില്ലുകൾ ഒാൺലൈനായി അടക്കുന്നതിൽ ബോർഡ് വൻ നേട്ടം ഉണ്ടാക്കിയിരുന്നു. ആദ്യം ബിൽ അടക്കുന്നവർക്ക് സൗജന്യങ്ങൾ നൽകുകയും ചെയ്തു.
ഫെബ്രുവരി ഒന്നു മുതൽ സംസ്ഥാനത്തെ 100 സെക്ഷനുകളിൽ ഇത് നടപ്പാക്കാനാണ് തീരുമാനം. പാലക്കാട് ഇലക്ട്രിക് സർക്കിളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കിയത് വിജയമായിരുന്നു. തുടർന്നാണ് ഒന്നാം ഘട്ടത്തിൽ 100 സെക്ഷനുകളിൽ നടപ്പാക്കുന്നത്. വൈകാതെ എല്ലാ സെക്ഷനുകളിേലക്കും ഇത് വ്യാപിപ്പിക്കും. ഗാർഹിക ഉപഭോക്താക്കൾക്കാണ് ആദ്യം ഇൗ സേവനം നൽകുക. പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശ മാറ്റം, കണക്റ്റഡ് ലോഡ് മാറ്റം, തരിഫ് മാറ്റം, വൈദ്യുതി ലൈനും മീറ്ററും മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങളും 1912 വഴി ലഭിക്കും.
േപരും ഫോൺ നമ്പറും 1912 എന്ന നമ്പറിൽ വിളിച്ച് ആദ്യം രജിസ്റ്റർ ചെയ്യണം. ഇതിെൻറ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ അപേക്ഷകനെ വിളിച്ച് വിവരം ശേഖരിക്കും. വേണ്ട രേഖകൾ ഏതൊക്കെ എന്നറിയിക്കും. വീട്ടിൽ വന്ന് പരിേശാധിക്കുന്നതിനുള്ള തീയതി ഉദ്യോഗസ്ഥർ അറിയിക്കും. ഇപ്രകാരം വന്ന് പരിേശാധിക്കുേമ്പാഴാണ് അപേക്ഷ േഫാറം പൂരിപ്പിച്ചു വാങ്ങുക.
ഉദ്യോഗസ്ഥർ ഇതിലെ വിവരങ്ങൾ ബോർഡിെൻറ കമ്പ്യൂട്ടർ സംവിധാനത്തിേലക്ക് നൽകും. സേവനത്തിന് എത്ര തുകയാണ് എന്ന വിവരവും അപേക്ഷകനെ അറിയിക്കും. ഇൗ തുക ഒാൺലൈനായോ സെക്ഷൻ ഒാഫിസിൽ നേരിേട്ടാ അടക്കാം. ഇത് അടച്ചാലുടൻ സേവനം ബോർഡ് ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.