കെ.എസ്.ഇ.ബി: ഒരു ഗഡു ഡി.എ നൽകും

തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാരുടെ അഞ്ചു ഗഡു ഡി.എ കുടിശ്ശികയിൽ ഒരു ഗഡു (മൂന്നു ശതമാനം) അനുവദിക്കാൻ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. 2021ഏപ്രിലിൽ സർക്കാർ ജീവനക്കാർക്കൊപ്പം കെ.എസ്.ഇ.ബിയിലും ശമ്പളം പരിഷ്കരിച്ചിരുന്നു. എന്നാൽ, ഇതോടൊപ്പം ലഭിക്കേണ്ട ഡി.എ സർക്കാർ ജീവനക്കാർക്ക്‌ നൽകാതിരുന്നതിനാൽ കെ.എസ്.ഇ.ബിയിലും അനുവദിച്ചില്ല.

കെ.എസ്.ഇ.ബിയിൽ ഡി.എ അനുവദിക്കുന്നതിന് സർക്കാർ മുൻ‌കൂർ അനുമതി ആവശ്യമാണെന്ന് ഉത്തരവും ഇതിനിടെ വന്നു. കഴിഞ്ഞയാഴ്ച ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി നൽകിയ കത്ത് പരിഗണിച്ച സർക്കാർ ഡി.എ അനുവദിക്കാൻ അനുമതി നൽകി. തുടർന്നാണ് ബുധനാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗം ഡി.എ അനുവദിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ നവംബറിൽ ചേർന്ന ഡയറക്ടർ ബോർഡ് ജീവനക്കാർക്ക് നാല് ഗഡു കുടിശ്ശിക ഡി.എ നൽകേണ്ടതില്ലെന്ന് തീരുമാനമെടുത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. 

Tags:    
News Summary - KSEB: One installment will be given by DA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.